സംസ്ഥാനത്ത് മാധ്യമ പ്രവര്‍ത്തകരുടെ മാസ്ക് നീക്കം ചെയ്യാന്‍ നിര്‍ബന്ധിക്കുന്ന പൊലീസ് ഭീകരതയില്‍ തിരുവനന്തപുരം പ്രസ് ക്ലബ് പ്രതിഷേധിച്ചു.
കണ്ണൂരില്‍ പ്രതിഷേധ പ്രകടനം റിപ്പോര്‍ട്ട് ചെയ്തതിന് മാധ്യമ പ്രവര്‍ത്തകനെ ഫോണില്‍ വിളിച്ച് വധഭീഷണി മുഴക്കിയ അഭിഭാഷകനെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കണം.
മാധ്യമ സ്വാതന്ത്ര്യവും ജനാധിപത്യവും സംരക്ഷിക്കുന്നതിനുള്ള പോരാട്ടത്തിന് എല്ലാ വിഭാഗം ആളുകളുടെയും പിന്തുണയോടെ നേതൃത്വം നല്‍കുമെന്ന് പ്രസ് ക്ലബ് പ്രസിഡന്റ് എം. രാധാകൃഷ്ണനും സെക്രട്ടറി എച്ച്. ഹണിയും അറിയിച്ചു.


