മുവാറ്റുപുഴ: സംസ്ഥാന സര്‍ക്കാരിന്റെ ജനദ്രോഹ നടപടികള്‍ക്കെതിരെ മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റി ജനുവരി 18 ന് സെക്രട്ടറിയേറ്റിലേക്ക് നടത്തുന്ന സേവ് കേരള മാര്‍ച്ചിന് മുന്നോടിയായി യൂത്ത് ലീഗ് മുവാറ്റുപുഴ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ചിരിക്കുന്ന കുറ്റവിചാരണജാഥ വെള്ളിയാഴ്ച മുവാറ്റുപുഴയില്‍ നടക്കും.
വിലക്കയറ്റം, അഴിമതി, സ്വജനപക്ഷപാതം, തൊഴിലില്ലായ്മ, പിന് വാതില്‍ നിയമനങ്ങള്‍, സംസ്ഥാനത്തെ ഗുണ്ടാ മാഫിയാ വിളയാട്ടം, റേഷന്‍ സമ്പ്രദായം അട്ടിമറിക്കല്‍, ലഹരി മാഫിയകളെ സഹായിക്കുന്ന ഭരണകൂട സമീപനം, പോലീസ് സേനയ്ക്കുള്ളിലെ ക്രിമിനല്‍വല്‍ക്കരണം, സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധി, സര്‍ക്കാരിന്റെ ധൂര്‍ത്ത്, പൗരത്വ സമരം നടത്തിയവര്‍ക്കെതിരായ കേസുകള്‍ പിന്‍വലിക്കാത്ത സര്‍ക്കാര്‍ സമീപനം തുടങ്ങിയ വിവിധങ്ങളായ ജനകീയ പ്രശ്നങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചാണ് മുസ്ലിം യൂത്ത് ലീഗ് കുറ്റവിചാരണജാഥ നടത്തുന്നത്.
വൈകിട്ട് 4 മണിക്ക് മുവാറ്റുപുഴ ചാലിക്കടവ് പാലത്തിന് സമീപത്തു നിന്നും ആരംഭിക്കുന്ന ജാഥയ്ക്ക് മുസ്ലിം യൂത്ത് ലീഗ് മുവാറ്റുപുഴ മണ്ഡലം പ്രസിഡന്റ് പി എ അരിഫ് ജനറല്‍ സെക്രട്ടറി കെ എസ് സുലൈമാന്‍ എന്നിവര്‍ നേതൃത്വം നല്‍കും.
നഗരത്തിന്റെ പ്രധാന കേന്ദ്രങ്ങളില്‍ പര്യടനം നടത്തുന്ന ജാഥ വൈകിട്ട് 6 മണിക്ക് നെഹ്റു പാര്‍ക്കില്‍ സമാപിക്കും. മുസ്ലിം ലീഗിന്റെയും യൂത്ത് ലീഗിന്റെയും ജില്ലാ മണ്ഡലം നേതാക്കള്‍ സംബന്ധിക്കും.


