ആലപ്പുഴ: കേരള സംസ്ഥാന പൗരാവകാശ സമിതിയുടെ ആഭിമുഖ്യത്തില്‍ കണ്‍സ്യൂമേഴ്സ് ഫെഡറേഷന് ഓഫ് കേരളയുടെ സഹകരണത്തോടെയും അന്താരാഷ്ട്ര മനുഷ്യാവകാശ ദിനാചരണവും സെമിനാറും സംഘടിപ്പിച്ചു. ഹെലികോപ്ടര്‍ അപകടത്തില്‍ മരണമടഞ്ഞ സംയുക്ത സൈനീക മേധാവി ബിപിന്‍ റാവത്ത് ഉള്‍പ്പെടെയുള്ളവര്‍ക്ക് ആദരാജ്ഞലികള്‍ അര്‍പ്പിച്ചു കൊണ്ടാണ് യോഗം ആരംഭിച്ചത്.
സമ്മേളനം മുന്‍ മന്ത്രി ജി. സുധാകരന് ഉദ്ഘാടനം ചെയ്തു. പൊതുതാത്പര്യം ലക്ഷ്യമാക്കിയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് സംഘടനകള്‍ നില കൊള്ളണമെന്നും ഈ രംഗത്ത് കേരള സംസ്ഥാന പൗരാവകാശ സമിതിയുടെ പ്രവര്‍ത്തനം അഭിനന്ദനീയമെന്ന് അദ്ദേഹം പ്രസ്താവിച്ചു. മനുഷ്യാവകാശ ദിനമെന്നാണെന്ന് പോലും അറിയാത്ത ധാരാളം കടലാസ് സംഘടനകള്‍ സമൂഹത്തിലുണ്ടെന്ന് അദ്ദേഹം കൂട്ടി ചേര്‍ത്തു.
സംസ്ഥാന പ്രസിഡന്റ് കെ.ജി വിജയകുമാരന്‍ നായര്‍ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന കോര്‍ഡിനേറ്റര്‍ കുരുവിള മാത്യുസ് ‘ഇന്ത്യന്‍ ഭരണ ഘടനയും ഉപഭോക്തൃ പൗരാവകാശവും ‘എന്ന വിഷയത്തെ ആധാരമാക്കി സെമിനാര്‍ നയിച്ചു.
സമ്മേളനത്തില്‍ മനുഷ്യാവകാശ പ്രവര്‍ത്തന രംഗത്ത് സ്തുത്യര്‍ഹമായ നിലയില്‍ സേവനം ചെയ്തവരെ ആദരിച്ചു. ഗവ. പ്ലീഡര്‍ അഡ്വ. ജി. വിജയകുമാര്‍ -കൊല്ലം, രാമചന്ദ്രന് മുല്ലശ്ശേരി, ഡോ. ജോണ്സണ് വി. ഇടിക്കുള, അഡ്വ. പ്രദീപ് കൂട്ടാല, എ.എം. സെയ്ദ് – എറണാകുളം, മനോജ് പട്ടാട് – ആലുവ, ഗഫൂര്‍ ടി.മുഹമ്മദ് ഹാജി -തൃശൂര്‍, സഖറിയാസ് എന്‍ സേവ്യര്‍,പുഷ്പന് തേവള്ളി,സന്തോഷ് തുറയൂര്‍,സുലേഖ കെ,ശാന്തകുമാരി, ഫ്രാന്‍സിസ് പിന് ഹീറോ, ആര്.വി. ഇടവന, ആഷിക് മണിയാംകുളം, ജനറല്‍ കണ്‍വീനര്‍ കെ.പി.ഹരിദാസ് എന്നിവര്‍ പ്രസംഗിച്ചു.


