മൂവാറ്റുപുഴ: മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് നിര്‍മ്മിച്ച് ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കണമെന്ന് മുവാറ്റുപുഴ മര്‍ച്ചന്റ്സ് യൂത്ത് വിംഗ് വാര്‍ഷിക പൊതുയോഗം പ്രേമയത്തിലൂടെ ആവശ്യപ്പെട്ടു. അണക്കെട്ട് അപകട ഭീഷണിയില്‍ ആണെന്ന പ്രചാരണം ശക്തമായതോടെ ജനങ്ങള്‍ പരിഭ്രാന്തിയിലാണ് കഴിഞ്ഞു വരുന്നത്. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളും തമിഴ്നാട് സര്‍ക്കാരും കൂടിയാലോചിച്ച് പ്രശ്നത്തിന് ശാശ്വത പരിഹാരമായഡാം നിര്‍മ്മാണം പൂര്‍ത്തിയാക്കണമെന്നും യോഗം ആവശ്യപ്പെട്ടു. മധ്യ കേരള ത്തിലെ 5 ജില്ലകള്‍ പൂര്‍ണമായി ഇല്ലാതാകും എന്നാണ് മുല്ലപ്പെരിയാര്‍ വിഷയത്തില്‍ പുറത്തുവരുന്ന കണക്കുകള്‍.
മുവാറ്റുപുഴ ജില്ല എന്ന മൂവാറ്റുപുഴക്കാരുടെ എക്കാലത്തേയും ആവശ്യം എത്രയും പെട്ടന്ന് നടപ്പിലാക്കണമെന്നും വാര്‍ഷിക പൊതുയോഗം ആവശ്യപ്പെട്ടു. മര്‍ച്ചന്‍സ് അസ്സോസിയേഷന് പ്രസിഡന്റ് സിഎസ് അജ്മല്‍ യോഗം ഉല്‍ഘാടനം ചെയ്തു. യൂത്ത് വിംഗ് പ്രസിഡന്റ് ആരിഫ് പി വി എം അദ്ധ്യക്ഷത വഹിച്ചു. അസ്സോസിയേഷന് ജനറല്‍ സെക്രട്ടറി ഗോപകുമാര്‍ മുഖ്യ പ്രഭാഷണം നടത്തി. യൂത്ത് വിംഗ് ജനറല്‍ സെക്രട്ടറി ജോബി മുണ്ടക്കല്‍ സ്വാഗതം പറഞ്ഞു യൂത്ത് വിംഗ് ഭാരവാഹികളായ സാദിഖലി മുജീബ് വില്യംസ് സിദ്ദീഖ് സജിന്‍ ബാലചന്ദ്രന് നിസ്സാര്‍ എന്നിവര്‍ സംസാരിച്ചു