നീലേശ്വരം: നീലേശ്വരം ജനമൈത്രി പോലീസ്, റോട്ടറി പോലീസ് ROPE പദ്ധതിയുടെ ഭാഗമായി ട്രോമാ കെയര്‍ കാസര്‍ഗോഡുമായി സഹകരിച്ച് ട്രോമാ കെയര്‍ പരിശീലനം സഘടിപ്പിച്ചു. അപകടങ്ങളില്‍ പെടുന്നവരെ സഹായിക്കുവാന്‍ നീലേശ്വരം ടൗണിലെ ചുമട്ടു തൊഴിലാളികള്‍, അംഗന്‍വാടി ടീച്ചര്മാര്, കുടുംബശ്രീ അംഗങ്ങള്‍, വ്യാപാരി സുഹൃത്തുക്കള്‍, കിനാനൂര്‍ കരിന്തളം, മടിക്കൈ പഞ്ചായത്തുകളിലെ വാര്‍ഡുകളില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ടവര്‍ എന്നിവരാണ് പരിശീലനം നേടിയത്.
ട്രാക്ക് പ്രസിഡന്റ് രാധാകൃഷ്ണന് എം.കെയുടെ അധ്യക്ഷതയില്‍ നീലേശ്വരം നഗരസഭ ചെയര്‍ പേഴ്സണ്‍ ടി.വി ശാന്ത ഉദ്ഘാടനം ചെയ്തു. കാഞ്ഞങ്ങാട് DySP ഡോ. വി ബാലകൃഷ്ണന് മുഖ്യപ്രഭാഷണം നടത്തി. നഗരസഭാ വൈസ് ചെയര്മാന് പി.പി മുഹമ്മദ് റാഫി, നീലേശ്വരം ഇന്‍സ്പെക്ടര്‍ ശ്രീഹരി കെ. പി, കരിന്തളം പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ ചെയര്മാന് അജിത്ത്കുമാര്‍ കെ.വി, ട്രാക്ക് സെക്രട്ടറി വി. വേണുഗോപാല്‍ ജനമൈത്രി ബീറ്റ് ഓഫീസര്‍മാരായ പ്രദീപന് പിലിക്കോട്, ശൈലജ എം ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു.
നീലേശ്വരം റോട്ടറി പ്രസിഡന്റ് വിനോദ്കുമാര്‍ എ. കെ സ്വാഗതവും, നീലേശ്വരം സബ് ഇന്‍സ്പെക്ടര്‍ ജയചന്ദ്രന് നന്ദിയും അറിയിച്ചു. സത്യനാരായണന് പിപി, കെടി രവികുമാര്‍, പ്രദീപ്കുമാര്‍ എം, MVI, എന്നിവര്‍ ക്ലാസുകള്‍ കൈകാര്യം ചെയ്തു.

