കൊല്ലം: കൊല്ലത്ത് സഹപാഠിയായിരുന്ന വീട്ടമ്മയെ പീഡിപ്പിച്ചെന്ന പരാതിയിൽ എസ്ഐക്കെതിരെ പൊലീസ് കേസെടുത്തു . പത്തനംതിട്ടയിൽ ടെലികമ്മ്യൂണിക്കേഷനിൽ ജോലി ചെയ്യുന്ന എസ്ഐ റോബിൻ വർഗീസിന് എതിരെയാണ് കൊട്ടാരക്കര പൊലീസ് കേസെടുത്തത്.
സംഭവം ഒത്തുതീർപ്പാക്കാൻ പൊലീസ് സംഘടനാ നേതാക്കാൻ ശ്രമിച്ചുവെന്നാണ് ആരോപണം . വീട്ടമ്മ പരാതിയിൽ ഉറച്ചുനിന്നതോടെയാണ് കേസ് എടുത്തത്. സഹപാഠികളായ ഇവർ അടുത്തിടെയാണ് പരിചയം പുതുക്കിയത്.
തുടർന്ന് വിവിധ സ്ഥലങ്ങളിൽ എത്തിച്ച്, സ്വകാര്യ ദൃശ്യങ്ങൾ കാണിച്ച് ഭീഷണിപ്പെടുത്തി പീഡിപ്പിച്ചു എന്നാണ് വീട്ടമ്മ നൽകിയ പരാതി.രണ്ടാഴ്ച മുൻപാണ് വീട്ടമ്മ പരാതി നൽകിയതെങ്കിലും കേസ് ഒത്തുതീർപ്പാക്കാൻ പൊലീസിന്റെയും പൊലീസ് അസോസിയേഷൻ നേതാക്കളുടെയും ഭാഗത്തുനിന്ന് ശ്രമമുണ്ടായതായി ആരോപണമുണ്ട്. പരാതിയിൽ ഉറച്ചുനിന്ന വീട്ടമ്മ പിന്നീട് എസ്പിയെയും ഡിവൈഎസ്പിയെയും നേരിൽ കണ്ട് പരാതി അറിയിച്ചതിനെ തുടർന്നാണ് കൊട്ടാരക്കര പൊലീസ് റോബിൻ വർഗീസിനെതിരെ കേസ് രജിസ്റ്റർ ചെയ്തത്

