മൂവാറ്റുപുഴ: ജനകീയ കൂട്ടായ്മയില്‍ പായിപ്ര ഗ്രാമപഞ്ചായത്ത് രണ്ടാം വാര്‍ഡിലെ പരുതകുളം ശുചീകരിച്ചു. മൂന്ന് പതിറ്റാണ്ട് കാലമായി ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്താത്തതിനെ തുടര്‍ന്ന് പയലുകളും മറ്റും വളര്‍ന്ന് ഉപയോഗ ശൂന്യമായി കിടന്ന കുളമാണ് വാര്‍ഡ് മെമ്പര്‍ സക്കീര്‍ ഹുസൈൻ്റെ നേതൃത്വത്തില്‍ ജനകീയ കൂട്ടായ്മയോടെ ശുചീകരിച്ചത്.
കടുത്ത വേനലിലും ജലസമൃദ്ധമായ കുളം ഒരു കാലത്ത് പ്രദേശവാസികള്‍ കുളിക്കുന്നതിനും മറ്റും ഉപയോഗിച്ചിരുന്നതാണ്. എന്നാല്‍ കാലാകാലങ്ങളില്‍ കുളത്തില്‍ നടത്തേണ്ട ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടക്കാത്തതിനാല്‍ കുളം പായലുകളും കളകളും നിറഞ്ഞ് മാലിന്യ വാഹിനിയായി കിടക്കുകയായിരുന്നു. കുളം ശുചീകരിക്കണമെന്ന പ്രദേശവാസികളുടെ ആവശ്യത്തെ തുടര്‍ന്നാണ് വാര്‍ഡ് മെമ്പര്‍ സക്കീര്‍ ഹുസൈൻ്റെ നേതൃത്വത്തില്‍ ജനകീയ കൂട്ടായ്മയോടെ കുളം ശുചീകരിച്ചത്.
ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് ലാലു പിജി, സനല്‍ കുമാര്‍, പി.എസ്.സുബിന്, ശാഹുല്‍ ഹമീദ്, സജി കെ.ടി, ഉണ്ണികൃഷ്ണന് പുത്തന്‍പുര, എ.എസ്.ഫൈസല്‍, അരുണ്‍ വി ചന്ദ്രന് , ഹനീഫ് ചേലന്‍, ഇമ്രാന്, അജ്മല്‍ ജബ്ബാര്‍, പി.സി.കുഞ്ഞപ്പന്, മനോജ് ചീനിക്കപ്പാടം, വിശ്വമ്പരന്‍ ഇളവുംച്ചാലില്, ലിജു ചെറിയാന് എന്നിവര്‍ നേതൃത്വം നല്കി.


