ജില്ലാപഞ്ചായത്ത് വെങ്ങോല ഡിവിഷനിലെ വെങ്ങോല ഗ്രാമപഞ്ചായത്ത്, ചുണ്ടമല വാര്‍ഡില്‍ സ്ഥിതിചെയ്യുന്ന ശ്മശാനത്തിന്റ നവീകരണ പ്രവര്‍ത്തി നടത്തിയതിന്റെ ഉദ്ഘാടനം ജില്ലാപഞ്ചായത്തഗം പിഎം. നാസര്‍ നിര്‍വഹിച്ചു. ജില്ലാ പഞ്ചായത്ത് 10 ലക്ഷം രൂപ ചിലവഴിച്ചാണ് നവീകരണ പ്രവര്‍ത്തി നടത്തിയത്.
വെങ്ങോല ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഹമീദ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ വെങ്ങോല ഗ്രാമപഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷന്‍ ടിഎം. ജോയ്, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ, സജ്ന നസീര്‍, അശ്വതിരതീഷ്, പഞ്ചായത്ത് അംഗങ്ങളായ, എ അഡ്വേക്കേറ്റ് ബേസില്കുര്യാക്കോസ്, KE കുഞ്ഞുമുഹമ്മദ്, സന്തോഷ് വര്‍ഗീസ്, നിപു പാസ്റ്റര്‍, റൈസണ്‍, ബൈജു, ശിഹാബ് എന്നിവര്‍ പങ്കെടുത്തു.

