മുവാറ്റുപുഴ: ഇരുപത്തിയെട്ടാമത് സംസ്ഥാന പുരുഷ വനിത വടംവലി ചാമ്പ്യന്‍ഷിപ്പിന്റെ ലോഗോ പ്രകാശനം മാത്യു കുഴല്നാടന് എംഎല്‍എ മുന്‍സിപ്പല്‍ ചെയര്മാന് പി പി എല്‍ദോസിനു കൈമാറികൊണ്ട് നിര്‍വഹിച്ചു. മാര്‍ച്ച് പന്ത്രണ്ടിന് മൂവാറ്റുപുഴ മുന്‍സിപ്പല്‍ സ്റ്റേഡിയത്തില്‍ വെച്ചാണ് വടംവലി ചാമ്പ്യന്‍ഷിപ്പ് നടക്കുന്നത്.
ടഗ് ഓഫ് വാര് അസോസിയേഷന് ജില്ലാ പ്രസിഡന്റ് ഷാന്‍ മുഹമ്മദ് മുന്‍സിപ്പല്‍ ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന് പി.വി അബ്ദുല്‍ സലാം, വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന് ജോസ് കുര്യാക്കോസ്, മുന്‍സിപ്പല്‍ കൗണ്‍സിലര്‍ മാരായ പ്രമീള ഗിരിഷ്കുമാര്‍
അമല്‍ ബാബു, കെ കെ സുബൈര്‍, മീര കൃഷ്ണന്, ഫൗസിയ അലി, സുധ രഘുനാഥ്, കെ.ജി അനില്‍കുമാര്‍, അസോസിയേഷന് ജില്ലാ ജോയിന്റ് സെക്രട്ടറി ഷാനവാസ് റ്റിഎ, സജീവ് ജോസഫ്, വാക്കിങ്ങ് ക്ലബ് വൈസ് പ്രസിഡന്റ് സുബൈര്‍ പാലത്തിങ്കല്‍, സെക്രട്ടറി സുനീര്‍ എന്നിവര്‍ സംബന്ധിച്ചു.