തൊടുപുഴ സോക്കര്‍ സ്കൂളിന്റെ നേതൃത്വത്തില്‍ ലോക വനിതാ ദിനത്തില്‍ വനിതാ രത്നങ്ങളെ ആദരിച്ചു. സ്കൂള്‍ ഗ്രൗണ്ടില്‍ സംഘടിപ്പിച്ച പരിപാടി ഒളിമ്പ്യന്‍ സിനി ജോസ് ഉദ്ഘാടനം ചെയ്തു. ഒളിമ്പ്യന്‍ സിനി ജോസ് മുഖ്യ അദിതി ആയിരുന്നു. ചടങ്ങില്‍ സാമൂഹിക സാംസ്കാരിക കായിക മേഖലയില്‍ വ്യക്തി മുദ്ര പതിപ്പിച്ച വനിതാ രത്നങ്ങളെ ആദരിച്ചു.
കിടപ്പ് രോഗികളെ പരിചരിക്കുന്ന കാരുണ്യ സ്പര്‍ശം ആയ ഇടുക്കി ജില്ല ഹോസ്പിറ്റലില്‍ തൊടുപുഴയിലെ പാലിയേറ്റീവ് കെയര്‍ നോഡല്‍ ഓഫീസര്‍ കൂടി ആയ ഡോക്ടര്‍ മിനി മോഹന്‍, ആതുര സേവന രംഗത്തെ സമര്‍പ്പിത സന്നിധ്യം ആയ പ്രതീക്ഷ ഭവനിലെ സിസ്റ്റര്‍ ഡീന ജോര്‍ജ്, ദേശീയ വോളിബാള്‍ താരം ആയ മിനിമോള്‍, സ്കൂള്‍ ഒളിമ്പിക്സ് വെള്ളി മെഡല്‍ ജേതാവ് ആയ അഞ്ജലി ജോസ് എന്നിവരെ പൊന്നാട അണിയിച്ചു.
സോക്കര്‍ സ്കൂളിന്റെ ഉപകാരങ്ങള്‍ ഒളിമ്പ്യന്‍ സിനി ജോസ് നല്കി. ശേഷം പെണ്‍കുട്ടികളുടെ സ്വഹൃദ ഫുട്ബോള്‍ മത്സരവും ജൂനിയര്‍ ഫുട്ബോള്‍ മത്സരവും സംഘടിപ്പിച്ചു.


