കോട്ടയം മെഡിക്കല്‍ കോളജില്‍ നിന്ന് നവജാത ശിശുവിനെ തട്ടികൊണ്ട് പോയ കേസില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന സുരക്ഷാ ജീവനക്കാരിയെ സസ്പെന്‍ഡ് ചെയ്തു. ഇവര്‍ക്ക് ജാഗ്രതക്കുറവുണ്ടായെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. ഡെപ്യൂട്ടി സൂപ്രണ്ടാണ് നടപടി എടുത്തത്. കുട്ടിയെ തട്ടികൊണ്ട് പോകുമ്പോള്‍ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന ജീവനക്കാരിയാണ് ഇവര്‍.
സംഭവം നടക്കുമ്പോള്‍ സുരക്ഷ ജീവനക്കാരി കവാടത്തില്‍ പരിശോധന നടത്തിയില്ല. ഇവര്‍ മാറി കസേരയില്‍ ഇരിക്കുകയായിരുന്നുവെന്നും സി.സി.ടി.വി ദൃശ്യങ്ങളില്‍ വ്യക്തമായിരുന്നു. ദൃശ്യങ്ങള്‍ പരിശോധിച്ച ശേഷമാണ് നടപടിയെടുത്തെന്ന് ഡെപ്യൂട്ടി സൂപ്രണ്ട് അറിയിച്ചു. സംഭവത്തില്‍ അന്വേഷണ സമിതിക്ക് ഇന്ന് റിപ്പോര്‍ട്ട് നല്‍കും.
മെഡിക്കല്‍ ജോയിന്റ് ഡയറക്ടര്‍ക്കാണ് റിപ്പോര്‍ട്ട് നല്‍കുക. സുരക്ഷ വീഴ്ചയുണ്ടായിട്ടില്ലെണ് രണ്ടു സമതികളുടെയും റിപ്പോര്‍ട്ടില്‍ പറയുന്നത്. ഗൈനക്കോളജി വാര്‍ഡില്‍ നഴ്സിന്റെ വേഷം ധരിച്ച് കയറിയാണ് കേസിലെ പ്രതിയായ നീതു ദിവസങ്ങളള്‍ മാത്രം പ്രായമുള്ള കുഞ്ഞിനെ തട്ടിക്കൊണ്ടു പോയത്. ഇടുക്കി സ്വദേശികളുടെ കുഞ്ഞിനെ മണിക്കൂറുകള്‍ക്കകം കണ്ടെത്തുകയും ചെയ്തിരുന്നു.


