ആലപ്പുഴയില്‍ നവജാത ശിശുവും അമ്മയും മരിച്ചു. കൈനകരി കായിത്തറ വീട്ടില്‍ രാംജിത്തിന്റെ ഭാര്യ അപര്‍ണ്ണയും കുട്ടിയുമാണ് മരിച്ചത്.
ആലപ്പുഴ മെഡിക്കല്‍ കോളജിലേ ചികിത്സ പിഴവാണ് മരണ കാരണമെന്നാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്. അപര്‍ണ ഇന്ന് രാവിലെ അഞ്ചുമണിയോടെയാണ് മരിച്ചത്. കുട്ടി ഇന്നലെ രാത്രിയോടെ മരിച്ചിരുന്നു.
ലേബര്‍ മുറിയില്‍ പരിചരിച്ച ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള മുഴുവന്‍ ജീവനക്കാര്‍ക്കെതിരെയും ബന്ധുക്കള്‍ പരാതി നല്‍കിയിട്ടുണ്ട്.


