മൂവാറ്റുപുഴ: തദ്ദേശ തിരഞ്ഞെടുപ്പ് പ്രചരണത്തില്‍ ഉച്ചഭാഷിണി വേണ്ടന്ന് യുവ സ്ഥാനാര്‍ത്ഥി. കോവിഡ് സാഹചര്യത്തില്‍ ഓണ്‍ലൈന്‍ പരീക്ഷകളും ക്ലാസുകളും നടക്കുന്ന സമയമായതിനാല്‍ ക്ലാസില്‍ പങ്കെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ശല്യമാകുന്ന വിദത്തില്‍ ഉച്ചഭാഷിണിയും മറ്റു ശബ്ദ സംവിധാനങ്ങളും ഉപയോഗിക്കുന്നില്ലെന്നാണ് സ്ഥാനാര്‍ത്ഥിയുടെ നിലപാട്. മൂവാറ്റുപുഴ നഗരസഭ എട്ടാം വാര്‍ഡില്‍ നിന്നു മത്സരിക്കുന്ന എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ഫൗസിയ അലി ആണ് അനൗണ്‍സ്മെന്റ് വാഹനം പ്രചാരണത്തില്‍ നിന്ന് ഒഴിവാക്കിയത്. വോട്ടര്‍മാരെ മുഴുവന്‍ ഇതിനോടകം നേരില്‍ കാണാനും വോട്ടഭ്യര്ത്ഥിക്കുന്നതിനും സാധിച്ചിട്ടുണ്ടെന്നും അതുകൊണ്ടുതന്നെ ശബ്ദ സംവിധാനങ്ങള്‍ ആവശ്യമില്ലെന്നും താന്‍ തികഞ്ഞ പ്രതീക്ഷയിലാണെന്നും ഫൗസിയ അലി പറഞ്ഞു.
ജനിച്ചു വളര്‍ന്ന വാര്‍ഡില്‍ തന്നെ മത്സരരംഗത്ത് എത്തിയ ഫൗസിയ തികഞ്ഞ പ്രതീക്ഷ നിലനിര്‍ത്തുന്ന ഇടതുപക്ഷ സ്ഥാനാര്‍ത്ഥികൂടിയാണ്. സ്വന്തം വാര്‍ഡായതുകൊണ്ട് തന്നെ ഫൗസിയ നാട്ടുകാര്‍ക്കിടയില്‍ സുപരിചിതയാണ്. അതുകൊണ്ടുതന്നെ പ്രചരണത്തില്‍ ഉടനീളം പ്രായഭേദമന്യേ നാട്ടുകാര്‍ നല്‍കിയത് വന്സ്വീകാര്യതയാണെന്നും ഈ പിന്തുണ തനിക്ക് ഏറെ വിലപ്പെട്ടതാണെന്നും ഫൗസിയ പറഞ്ഞു.
വിദ്യാസമ്പന്നരായ ചെറുപ്പക്കാരെ മുഖ്യധാരയിലേക്ക് ഉയര്‍ത്തികൊണ്ട് വരിക എന്ന ഇടത് പക്ഷ നയത്തിന്റെ ഭാഗമായാണ് വാര്‍ഡില്‍ സ്ഥാനാര്‍ഥിയായത്. ഇലക്ട്രോണിക്സില് ബിരുദാനന്തര ബിരുദം കരസ്ഥമാക്കിയ ഫൗസിയ വിവിധ എഞ്ചിനീറിങ് കോളജുകളില്‍ അസിസ്റ്റന്റ് പ്രൊഫസറായി സേവനമനുഷ്ടിച്ചു. ഇക്കാലയളവില്‍ അദ്ധ്യാപന രംഗത്തോടൊപ്പം പൊതുസമൂഹത്തിന്റെ ആവശ്യകതയിലും മികച്ച ഇടപെടലുകള്‍ നടത്തി. തന്റെ വിദ്യാഭ്യാസവും പരിചയസമ്പത്തും നാടിന്റെ നന്മയ്ക്കും വാര്‍ഡിന്റെ വികസനത്തിനും വേണ്ടി വിനിയോഗിക്കാന്‍ അവസരം ലഭിക്കുമെന്ന പ്രതീക്ഷയില്‍ കൂടിയാണ് ഫൗസിയ അലി.
സഹപാടികളും അവരുടെ രക്ഷിതാക്കളും അടങ്ങുന്ന സമ്മതിദായകരാണ് ഒപ്പമുള്ളതെന്നത് ഫൗസിയയ്ക്ക് മറ്റ് സ്ഥാനാര്‍ത്ഥികളില്‍ നിന്നും പ്രചരണ രംഗത്ത് മുന്‍തൂക്കം നല്കുന്ന ഘടകമാണ്. ഈ പിന്തുണ നല്‍കുന്നത് വലിയ പ്രതീക്ഷയും അവസരവുമാണെന്ന പ്രതീക്ഷയാണ് ഫൗസിയ അലി പങ്കുവെക്കുന്നത്.