മലപ്പുറം താനൂരില്‍ മത്സ്യ ബന്ധനത്തിന് പോയ ഫൈബര്‍ വള്ളം മുങ്ങി രണ്ടു പേരെ കാണാതായി. ഉബൈദ്, കുഞ്ഞുമോന് എന്നിവരെയാണ് കാണാതായത്. നാല് പേരാണ് ബോട്ടിലുണ്ടായിരുന്നത്, ഇതില്‍ രണ്ട് പേര് രക്ഷപ്പെട്ടു. ഇന്നലെ രാത്രിയാണ് അപകടം നടന്നത്.
താനൂര്‍ ഓട്ടുമ്പുറത്തുനിന്നാണ് ബോട്ട് കടലില്‍ പോയത്. ബോട്ട് അപകടത്തില്‍പ്പെട്ടതോടെ രണ്ട് പേര് പരപ്പനങ്ങാടി ഭാഗത്തേക്ക് നീന്തിക്കയറി രക്ഷപ്പെടുകയായിരുന്നു. മറ്റ് രണ്ട് പേര്‍ക്കായി തിരച്ചില്‍ തുടരുകയാണ്. മഴയും കടല്‍ക്ഷോഭവും രക്ഷാപ്രവര്‍ത്തനത്തിന് വെല്ലുവിളിയാകുന്നുണ്ട്.
പൊന്നാനിയില്‍ നിന്ന് പോയ മീന്‍പിടുത്ത ബോട്ടും എറണാകുളത്തിനടുത്ത് എടമുട്ടത്ത് വച്ച് അപകടത്തില്‍പ്പെട്ടു. ബോട്ടിലുണ്ടായിരുന്നത് ആറു മല്‍സ്യത്തൊഴിലാളികളാണ്. ഇവര്‍ രക്ഷപ്പെട്ടിരിക്കാമെന്ന് പ്രാഥമിക നിഗമനം. നാട്ടുകാരും പൊലീസും അന്വേഷണം തുടങ്ങി.
ആറ് മത്സ്യത്തൊഴിലാളികളാണ് ബോട്ടിലുണ്ടായിരുന്നത്. ബോട്ട് കടലില്‍ മുങ്ങിക്കൊണ്ടിരിക്കുകയാണെന്നും സഹായിക്കണമെന്നും ആവശ്യപ്പെട്ട് മത്സ്യത്തൊഴിലാളികള്‍ സന്ദേശമയക്കുകയായിരുന്നു.


