ഇടുക്കി ജില്ലയിലെ ഏക മെഡിക്കല്‍ കോളേജ് ആയ അല്‍ അസര്‍ മെഡിക്കല്‍ കോളേജ് സൂപ്പര്‍ സ്പെഷാലിറ്റി ഹോസ്പിറ്റല്‍ മൂന്നാമത് ബാച്ചിന്റെ ബിരുദധാന ചടങ്ങ് ഓഗസ്റ്റ് ആറിന് കോളേജ് ക്യാമ്പസില്‍ വച്ച് രാവിലെ 10 മണിക്ക് നടന്നു. അല്‍ അസ്ഹര്‍ ഗ്രൂപ്പ് ചെയര്മാന് കെഎം മൂസ അധ്യക്ഷത വഹിച്ച ചടങ്ങിന്റെ ഉദ്ഘാടന കര്‍മ്മം ഗ്രാമ വികസന വകുപ്പ് കമ്മീഷണറും തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയുമായ എം. ജി. രാജമാണിക്യം ഐഎഎസ് നിര്‍വഹിച്ചു.
ചടങ്ങില്‍ തിരുവനന്തപുരം റേഞ്ച് ഡി. ഐജി നിശാന്തി ഐപിഎസ്, പ്രശസ്ത ക്യാന്‍സര്‍ രോഗവിദഗ്ധന് ഡോ: വി.പി ഗംഗാധരന് എന്നിവര്‍ മുഖ്യ അതിഥികള്‍ ആയിരുന്നു. കോളേജ് പ്രിന്‍സിപ്പല്‍ ഡോ: ജോസ് ജോസഫ്, ഡയറക്ടര്‍ ഡോ: ഷിയാസ്. കെ. പി, മുന്‍ പ്രിന്‍സിപ്പല്‍ ഡോ:ജി ശ്യാമളകുമാരി, ഇന്ദിരാഗാന്ധി ഗ്രൂപ്പ് ഓഫ് ഇന്സ്ടിട്യൂഷസ് ചെയര്മാന് കെ.എം. പരീത്, വിഎസ് ഗ്രൂപ്പ് ചെയര്മാന് വിഎസ് സിദ്ധീഖ്, സി ആര് ആര്ഐകോ കോര്‍ഡിനേറ്റര്‍ ഡോ പ്യാസ് തോമസ് വിദ്യാര്‍ത്ഥി പ്രതിനിധികള്‍ എന്നിവര്‍ സംസാരിച്ചു.
തുടര്‍ന്ന് പഠനത്തില്‍ മികവ് പുലര്‍ത്തിയ വിദ്യാര്‍ത്ഥികള്‍ക്കുള്ള പുരസ്കാരങ്ങളും ചടങ്ങില്‍ വിതരണം ചെയ്ത ശേഷം വിവിധ കലാപരിപാടികള്‍ അരങ്ങേറി.


