ആലുവ: മസ്തിഷ്കാഘാതവും മഞ്ഞപ്പിത്തവും കോവിഡും ബാധിച്ച കീഴ്മാട് സ്വദേശി ചികിത്സാ സഹായം തേടുന്നു. കീഴ്മാട് റേഷന്‍കട കവലയ്ക്ക് സമീപം താമസിക്കുന്ന മനയ്ക്കകുടി ബാബു (45) വാണ് 15 ദിവസമായി എറണാകുളം മെഡിക്കല്‍ സെന്റര്‍ ആശുപത്രിയില്‍ വെന്റിലേറ്ററില്‍ ചികിത്സയില്‍ കഴിയുന്നത്.
കൊല്ലപണിക്കാരനായ ബാബുവിന്റെ ചികിത്സയ്ക്കായി ഭീമമായ തുക ചെലവായി കഴിഞ്ഞു. ഭാര്യ സുധയും രണ്ട് പെണ്‍കുട്ടികളും അടങ്ങുന്നതാണ് ബാബുവിന്റെ കുടുംബം. ബാബു രോഗിയായതോടെ കുടുംബത്തിന്റെ വരുമാനം നിലച്ചിരിക്കുകയാണ്. തുടര്‍ ചികിത്സയ്ക്ക് ആവശ്യമായ തുക കണ്ടെത്താന്‍ കഴിയാതെ ബാബുവിന്റെ കുടുംബം ബുദ്ധിമുട്ടുകയാണ്.
അന്‍വര്‍സാദത്ത് എം.എല്‍.എ, പഞ്ചായത്ത് പ്രസിഡന്റ് സതിലാലു, ജില്ലാ പഞ്ചായത്തംഗം സനിത റഹീം, വാഴക്കുളം ബ്ലോക്ക് പഞ്ചായത്തംഗം ഷീജ പുളിക്കല്‍ എന്നിവര്‍ രക്ഷാധികാരികളായി ചികിത്സാ സഹായ സമിതി രൂപീകരിച്ചിട്ടുണ്ട്. കീഴ്മാട് പഞ്ചായത്ത് 12ാം വാര്‍ഡംഗം കെ.കെ. നാസിയാണ് ചെയര്മാന്.
അക്കൗണ്ട് നമ്പര്‍
കാനറ ബാങ്ക്, ചുണങ്ങുംവേലി ശാഖ
അക്കൗണ്ട് നമ്പര്‍: 110036064472.
ഐ.എഫ്.എസ്.സി. – സി.എന്‍.ആര്.ബി.005653.


