കോതമംഗലം: കരള്‍ രോഗ ബാധിതയായ കുട്ടമ്പുഴ സ്വദേശിനി വിമലയുടെ ചികിത്സാ സഹായത്തിലേക്ക് പണം സ്വരൂപിക്കാന്‍ പ്രിയ ബസ് കാരുണ്യ യാത്ര നടത്തി. അമ്പത് ലക്ഷം രൂപയാണ് ചികിത്സക്കായി വേണ്ടത്. തീര്‍ത്തും നിര്‍ദ്ധന കുടുംബമാണ് വിമലയുടേത്. ഭര്‍ത്താവ് ആന്റണി കൂലിപ്പണി ചെയ്താണ് കുടുംബം പോറ്റിയിരുന്നത്. ചികിത്സക്കായി വലിയ തുക കണ്ടെത്താനാകാതെ വിശമിക്കുകയാണ് ഈ കുടുംബം. വിമലയുടെ ചികിത്സക്കായി സുമനസ്സുകളുട സഹായം തേടുകയാണ് ഈ കുടുംബം.
വിമലയുടെ ചികിത്സ സഹായത്തിനായി കോതമംഗലം പിണവൂര്‍കുടി റൂട്ടില്‍ സര്‍വ്വീസ് നടത്തുന്ന പ്രിയ ബസ്സ് കാരുണ്യയാത്ര ആരംഭിച്ചു. ഇതിന്റെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രിസിഡന്റ് പി.എ. എം ബഷീര്‍ നിര്‍വഹിച്ചു. കുട്ടമ്പുഴ പഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന് സിബി കെ. എ വിമല ചികിത്സ നിധി സെക്രട്ടറി മുജീബ് പി എം, അഷ്ബിന്‍ ജോസ്, എല്‍ദോസ് ഏലിയാസ്, ഉരുളന്തണ്ണി ഫ്രണ്ട്സ് ക്ലബ് അംഗം റിന്‍സ് പീറ്റര്‍, കുട്ടമ്പുഴ ഓട്ടോ ഡ്രൈവര്‍ അസോസിയേഷന് പ്രധിനിധി റഷീദ് മൈപ്പാന്‍, എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.
vimala antony chikilsa sahaya fund
acconunt no: 403802010017924
ifsc code: UBIN0540382
union bank, kuttampuzha
google pay: 9605846440
contact: 9846319251, 9605571861


