സ്പെഷ്യല്‍ ബാലറ്റ് എല്ലാവരിലും എത്തിക്കുന്നത് വലിയ വെല്ലുവിളിയെന്ന് തിരുവനന്തപുരം കളക്ടര്‍. ജില്ലയില്‍ കൊവിഡ് ബാധിതരുടെ എണ്ണം വളരെ കൂടുതലെന്നും കളക്ടര്‍ നവജ്യോത് സിംഗ് ഖോസെ പറഞ്ഞു.
പട്ടികയില്‍ പേരുള്ള വോട്ടേഴ്സിന് പോസ്റ്റല്‍ ബാലറ്റുകള്‍ മേല്‍ വിലാസത്തില്‍ അയച്ചു കൊടുക്കും. റിട്ടേണിംഗ് ഓഫീസറുടെ മേല്‍നോട്ടത്തില്‍ ബാലറ്റുകള്‍ എത്തിക്കുമെന്നും തിരുവനന്തപുരം കളക്ടര്‍ അറിയിച്ചു. ഈ മാസം 16ന് 8 മണിക്ക് മുമ്പ് സ്പെഷ്യല്‍ ബാലറ്റ് വോട്ടുകള്‍ വരണാധികാരിക്ക് ലഭിക്കണം.
ആരോഗ്യ വകുപ്പ് നല്കിയ 18,000 പേരുടെ പട്ടികയില്‍ നിന്ന് തെരഞ്ഞെടുത്തത് 5,500 പേരെയാണെന്നും കളക്ടര്‍ വ്യക്തമാക്കി.


