പി.എസ്.സിക്കെതിരെ നവമാധ്യമത്തിലൂടെ പ്രതികരിച്ച ഉദ്യോഗാര്‍ഥിക്ക് വധഭീഷണി. മലപ്പുറം എടവണ്ണ സ്വദേശി ഹുദൈഫിനെയാണ് ഫോണിലൂടെ ഭീഷണിപ്പെടുത്തിയത്. കാസര്‍കോട് ജില്ലയില്‍ ലാസ്റ്റ്ഗ്രേഡ് റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടയാളാണ് ഹുദൈഫ്.
ലാസ്റ്റ് ഗ്രേഡ് റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടും ഇത് വരെയും നിയമനമൊന്നുമായില്ല. ഒപ്പം പി.എസ്.സിക്കെതിരെ നിരവധി ആരോപണങ്ങളും. ഈ നിരാശയിലാണ് പി.എസ്.സിയില്‍ കെടുകാര്യസ്ഥതയാണെന്ന് സൂചിപ്പിച്ചു ഫേസ്ബുക്കിലൂടെ പ്രതികരിച്ചത്. തുടര്‍ന്നാണ് ഒന്നിലധികം നമ്പറുകളില്‍ നിന്നും വധഭീഷണി മുഴക്കിയുള്ള ഫോണ്‍വിളികള്‍ ഹുദൈഫിനെത്തിയത്.
കാസര്‍കോട് ജില്ലയില്‍ ലാസ്റ്റ്ഗ്രേഡ് റാങ്ക് ഹോള്‍ഡറായ ഹുദൈഫ് തനിക്കെതിരെ വന്ന വധഭീഷണിയില്‍ മലപ്പുറം ജില്ല പൊലീസ് മേധാവിക്ക് ഹുദൈഫ് പരാതി നല്‍കിയിട്ടുണ്ട്.


