മൂവാറ്റുപുഴ: ആയവന ഗ്രാമ പഞ്ചായത്ത് നാലാം വാര്‍ഡിലെ റോഡ് നിര്‍മ്മാണങ്ങളുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് ഉദ്ഘാടനം നിര്‍വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുറുമി അജീഷ് അധ്യക്ഷത വഹിച്ചു.
ചടങ്ങില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പ്രൊഫ. ജോസ് അഗസ്റ്റിന്, വൈസ് പ്രസിഡന്റ് മേഴ്സി ജോര്‍ജ്, മില്‍മ ചെയര്മാന് ജോണ്‍ തെരുവത്ത്, അഡ്വ.കെഎം ഹസൈനാര്‍, കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ജീമോന്‍ പോള്‍, മുസ്ലിം ലീഗ് പഞ്ചായത്ത് പ്രസിഡന്റ് മുഹമ്മദ് ഇലഞ്ഞായില്‍, കേരള കോണ്‍ഗ്രസ് നേതാവ് കുട്ടപ്പന് പിള്ള, വിജയ ലൈബ്രറി പ്രസിഡണ്ട് സലിം മുക്കണ്ണില്‍, അജു മാറാട്ടില്‍, കെ ഇ സുലൈമാന്‍, അഷ്റഫ് ഇടുമാങ്കുഴി, സെയ്ത് മുഹമ്മദ്, തുടങ്ങിയവര്‍ സംസാരിച്ചു. നാലാം വാര്‍ഡ് മെമ്പര്‍ ഉഷ രാമകൃഷ്ണന് സ്വാഗതവും ഷാനവാസ് മൂവാറ്റുപുഴ നന്ദിയും പറഞ്ഞു.


