മൂവാറ്റുപുഴ: ജില്ലാ പഞ്ചായത്ത് ആവോലി ഡിവിഷന് യുഡിഎഫ് സ്ഥാനാര്‍ത്ഥി ഉല്ലാസ് തോമസ് വോട്ടര്‍മാര്‍ക്കിടയില്‍ സജീവം. ഇന്ന് ആവോലി ഡിവിഷന് പഞ്ചായത്ത് കവലയില്‍ നിന്ന് പ്രചരണം ആരംഭിച്ചു. കേരള കോണ്‍ഗ്രസ് നേതാവ് ഫ്രാന്‍സീസ് ജോര്‍ജ് പ്രചരണ യോഗം ഉദ്ഘാടനം ചെയ്തു. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി മുഹമ്മദ് റഫീക്ക് ഉള്‍പ്പെടെയുള്ള പ്രവര്‍ത്തകര്‍ പ്രചരണത്തില്‍ സജീവ സാന്നിധ്യമായിരുന്നു.
സാധാരണക്കാരായ കര്‍ഷക സമൂഹത്തെയും ഓട്ടോ തൊഴിലാളികളടക്കമുള്ള വോട്ടര്‍മാരെയും നേരില്‍ കണ്ട് വോട്ടഭ്യര്‍ത്ഥിച്ചു. പ്രായഭേദമന്യേ ഡിവിഷനിലെ എല്ലാ വോട്ടര്‍മാരും ഉല്ലാസ് തോമസിന് മികച്ച പിന്തുണ നല്കി. ഡിവിഷനിലെ എല്ലാ താമസക്കാരുടെയും അകമഴിഞ്ഞ സപ്പോര്‍ട്ട് തന്റെ വിജയത്തില്‍ നിര്‍ണായകമാകുമെന്ന് ഉറച്ച പ്രതീക്ഷയിലാണെന്നും ഉല്ലാസ് തോമസ് പറഞ്ഞു.
യൂത്ത് കോണ്‍ഗ്രസ് നേതാക്കളായ ബൈജി, പങ്കജാക്ഷന് നായര്‍, വിജയന് മരുതൂര്‍, ആല്ബിന് രാജു, ജോര്‍ജ് ഫ്രാന്‍സിസ് കെക്കേകര, സജി വട്ടക്കുഴി എന്നിവര്‍ പ്രചരണത്തില്‍ പങ്കെടുത്തു.