കൊല്ലം പരവൂരില്‍ കാറിടിച്ചു രണ്ട് യുവാക്കള്‍ മരിച്ചു. കോട്ടുവന്‍കോണം സ്വദേശികളായ ഷിബു, സജാദ് എന്നിവരാണ് മരിച്ചത്. ഇന്നലെ രാത്രി പന്ത്രണ്ടരയോടെയാണ് സംഭവം.
അപകടമുണ്ടായിട്ടും നിര്‍ത്താതെ പോയ കാറിനായി പൊലീസ് അന്വേഷണം തുടങ്ങി. സമീപത്തെ ഉത്സവം കഴിഞ്ഞ് സംഘം മടങ്ങുന്നതിനിടയായിരുന്നു അപകടം.
