മൂവാറ്റുപുഴ: കോവിഡ് രോഗികള്‍ക്ക് കൈത്താങ്ങായി ഡിവൈഎഫ്ഐ മൂവാറ്റുപുഴ ബ്ലോക്ക് കമ്മിറ്റിയുടെ നേതത്വത്തില്‍ ‘സ്നേഹ വണ്ടി’ തയ്യാറായി. കോവിഡ് പ്രതിരോധ പ്രവര്‍ത്തനത്തിന്റെ ഭാഗമായാണ് ഡിവൈഎഫ്ഐ സ്നേഹ വണ്ടിയുടെ സേവനം നല്‍കുന്നത്. സാധാരണക്കാരായ കോവിഡ് ബാധിതര്‍ക്ക് പരിശോധനകള്‍ക്കും മറ്റും പോകുന്നതിന് സൗജന്യ സേവനം നല്‍കുകയാണ് സ്നേഹ വണ്ടിയുടെ ലക്ഷ്യം.

ഇതിനായി ഡിവൈഎഫ്ഐ പായിപ്ര മേഖലാ മുന്‍ പ്രസിഡന്റ് ഷാജി പേണ്ടാനം സ്വന്തം വാഹനം സൗജന്യമായി ഡിവൈഎഫ്ഐയ്ക്ക് നല്‍കുകയായിരുന്നു. ഡിവൈഎഫ്ഐ മുന്‍ കേന്ദ്ര കമ്മിറ്റി അംഗം പിആര്‍ മുരളീധരന് സ്നേഹ വണ്ടി ഫ്ലാഗ് ഓഫ് ചെയ്തു.
സിപിഐഎം എറണാകുളം ജില്ലാ സെക്രട്ടറിയേറ്റ് അംഗം പിഎം ഇസ്മയില്‍, ഏരിയാ സെക്രട്ടറി കെപി രാമചന്ദ്രന്, ഏരിയ കമ്മിറ്റി അംഗങ്ങളായ ടിഎന്‍ മോഹനന്, കെഎന്‍ ജയപ്രകാശ്, ഡിവൈഎഫ്ഐ ബ്ലോക്ക് സെക്രട്ടറി അനീഷ് എം മാത്യൂ, ബ്ലോക്ക് പ്രസിഡന്റ് ഫെബിന് പി മൂസ, ബ്ലോക്ക് ട്രഷറര്‍ റിയാസ് ഖാന് എന്നിവര്‍ പങ്കെടുത്തു. മൂവാറ്റുപുഴ ബ്ലോക്ക് പ്രദേശത്തുള്ളവര്‍ക്ക് വാഹനത്തിന്റെ സേവനം ലഭ്യമാണ്. ഫോണ്‍: 9447701279, 9747911420, 9745691460.


