പറവൂര്‍: എറണാകുളം റൂറല്‍ ജില്ലാ പോലീസ് മുനമ്പം സബ് ഡിവിഷന്, മുസിരിസ് സൈക്കിള്‍ ക്ലബ്ബ് എന്നിവ ചേര്‍ന്ന് ‘യോദ്ധാവ് ‘ കാംപെയ്നിന്റെ ‘സേ നോ ടു ഡ്രഗ്സ്’ എന്ന മുദ്രാവാക്യവുമായി ലഹരിക്കെതിരെ ബോധവല്‍ക്കരണ സൈക്കിള്‍ റാലി നടത്തി. പറവൂര്‍ പോലീസ് സ്റ്റേഷന് മൈതാനത്ത് നിന്നും ചെറായി ബീയിലേക്ക് നടത്തിയ റാലി മുനമ്പം ഡിവൈഎസ്പി എം.കെ. മുരളി ഫ്ലാഗ് ഓഫ് ചെയ്തു.
വടക്കേക്കര ഇന്‍സ്പെക്ടര്‍ വി.സി. സൂരജ് ലഹരി വിരുദ്ധ സന്ദേശം നല്കി. പറവൂര്‍ ഇന്‍സ്പെക്ടര്‍ ഷോജോ വര്‍ഗ്ഗീസ് ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലി കൊടുത്തു. മുനമ്പം ഇന്‍സ്പെക്ടര്‍ കെ.എല്‍. യേശുദാസ്, മുസരിസ് സൈക്കിള്‍ ക്ലബ് ഭാരവാഹികളായ വര്‍ഗ്ഗീസ്, നവീന്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. റാലിയില്‍ പങ്കെടുത്ത എല്ലാവര്ക്കും സര്‍ട്ടിഫിക്കറ്റ് നല്കി.


