എറണാകുളം: പറവൂര്‍ ബ്ലോക്ക് പഞ്ചായത്ത് പരിധിയിലുള്ള ഏഴിക്കര, ചിറ്റാറ്റുകര, വടക്കേക്കര, ചേന്ദമംഗലം, കോട്ടുവള്ളി പഞ്ചായത്തുകളിലെ സര്‍ക്കാര്‍, എയ്ഡഡ് സ്കൂളുകള്‍ക്ക് കോവിഡ് പ്രതിരോധ ഉപകരണങ്ങള്‍ നല്കി. വിതരണോദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സിംന സന്തോഷ് നിര്‍വ്വഹിച്ചു.
സര്‍ക്കാര്‍ സ്കൂളുകള്‍ക്ക് അണുനശീകരണത്തിനായി ഫോഗിംഗ് മെഷീന്, സാനിറ്റൈസര്‍ എന്നിവയും എയ്ഡഡ് സ്കൂളുകള്‍ക്ക് തെര്‍മല്‍ സ്കാനര്‍, സാനിറ്റൈസര്‍ എന്നിവയുമാണ് നല്‍കിയത്.
ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സനീഷ് കെ.എസ്, സ്റ്റാന്‍ഡിംഗ് കമ്മിറ്റി അധ്യക്ഷരായ ബാബു തമ്പുരാട്ടി, ബബിത ദിലീപ്, ഗാന അനൂപ്, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങള്‍ സി.എം രാജഗോപാല്‍, നിത സ്റ്റാലിന്, കമല സദാനന്ദന്, ജെന്‍സി തോമസ്, എ.കെ മുരളീധരന് തുടങ്ങിയവര്‍ പങ്കെടുത്തു.


