മൂവാറ്റുപുഴ: സി.പി.എം മൂവാറ്റുപുഴ ഏരിയ സമ്മേളനം നവംബര്‍ 3,4 തിയതികളില്‍ നടക്കുമെന്ന് ഏരിയ സെക്രട്ടറി എം.ആര്. പ്രഭാകരന്. മൂവാറ്റുപുഴ മേള ഓഡിറ്റോറിയത്തില്‍ വെച്ചാണ് സമ്മേളനം നടക്കുന്നത്. ഏരിയ കമ്മറ്റിക്ക് കീഴിലുള്ള 165 ബ്രാഞ്ച് സമ്മേളനങ്ങളും, 11 ലോക്കല്‍ സമ്മേളനങ്ങളും പൂര്‍ത്തികരിച്ചതിനു ശേഷമാണ് ഏരിയ സമ്മേളനത്തിന് നടപടികള്‍ ആരംഭിച്ചത്.
മൂവാറ്റുപുഴ നഗരസഭയും, പായിപ്ര, ആയവന, കല്ലൂര്‍ക്കാട്, മഞ്ഞള്ളൂര്‍, ആവോലി, ആരക്കുഴ, മാറാടി, വാളകം പഞ്ചായത്തുകളും ഉള്‍കൊള്ളുന്നതാണ് ഏരിയ കമ്മറ്റിയുടെ പ്രവര്‍ത്തന മേഖല. സമ്മേളനത്തിന് മുന്നോടിയായി സ്ത്രീ സുരക്ഷ നേരിടുന്ന വെല്ലുവിളികള്‍ എന്ന വിഷയത്തെകുറിച്ചും, അരാഷ്ട്രീയവല്‍ക്കരിക്കപ്പെടുന്ന യുവജന സമൂഹം എന്ന വിഷയത്തെകുറിച്ചും, ഭക്ഷ്യസുരക്ഷയും കാര്‍ഷീക പ്രശ്നങ്ങളും എന്നവ ിഷയത്തെകുറിച്ചും, മാദ്ധ്യമങ്ങളുടെ രാഷ്ട്രീയം എന്ന വിഷയത്തെകുറിച്ചും സെമിനാറുകള്‍ സംഘടിപ്പിച്ചു. സമ്മേളനത്തിന്റെ ഭാഗമായി ഒക്ടോബര്‍ 24ന് 1137 കേന്ദ്രങ്ങളില്‍ പതാക ഉയര്‍ത്തി.
കൊവിഡ് മാനദണ്ഡം പാലിച്ച് സമ്മേളനം നടത്തുന്നതിനാല്‍ പ്രകടനവും പൊതുസമ്മേളനവും ഒഴിവാക്കി പ്രതിനിധി സമ്മേളനം മാത്രമാണ് നടത്തുന്നത്. 140 പ്രതിനിധികളും 20 ഏരിയകമ്മറ്റി അംഗങ്ങളും സമ്മേളനത്തില്‍ പങ്കെടുക്കും. സമ്മേളനം സി.പി.എം സംസ്ഥാനകമ്മറ്റി അംഗം ഗോപി കോട്ടമുറിക്കല്‍ ഉദ്ഘാടനം ചെയ്യും.
ജില്ല സെക്രട്ടറി സി.എന്‍. മോഹനന്, ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങളായ ടി.കെ. മോഹനന്, പി.എം. ഇസ്മായില്‍, പി.ആര്. മുരളീധരന് എന്നിവര്‍ സമ്മേളനത്തില്‍ പങ്കെടുക്കുമെന്നും എ.ആര്. പ്രഭാകരന് പറഞ്ഞു.


