കൊല്ലം ഓച്ചിറ വലിയഴീക്കലില്‍ കടലില്‍ പോയ വള്ളം മറിഞ്ഞ് നാലു മരണം. 16 പേരാണ് വള്ളത്തിലുണ്ടായിരുന്നത്. ഇതില്‍ 12 പേര് ചികില്‍യിലാണ്. സുനില്‍ദത്ത്, സുദേവന്, തങ്കപ്പന്, ശ്രീകുമാര്‍ എന്നിവരാണ് മരിച്ചത്. ആറാട്ടുപുഴയില്‍ നിന്ന് പോയ ‘ഓംകാര’ എന്ന വള്ളമാണ് മറിഞ്ഞത്. അപകടം അഴീക്കല്‍ പൊഴിക്ക് സമീപം രാവിലെ 10 മണിയോടെയായിരുന്നു.
ഇന്ന് പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് സംഘം മത്സ്യ ബന്ധനത്തിന് തിരിച്ചത്. പതിനാറ് മത്സ്യത്തൊഴിലാളികളായിരുന്നു വള്ളത്തില്‍ ഉണ്ടായിരുന്നത്. തറയില്‍ക്കടവ്, ആറാട്ടുപുഴ സ്വദേശികളാണിവര്‍. വള്ളം അപകടത്തില്‍പ്പെട്ടത് എങ്ങനെയെന്ന് വ്യക്തമല്ല. പന്ത്രണ്ട് പേരെ രക്ഷപ്പെടുത്തി.