കോഴിക്കോട് ഡിപ്പോയില്‍ കെ.എസ്.ആര്.ടി.സി പൊതുജനങ്ങള്‍ക്കായി ആരംഭിച്ച യാത്രാ ഫ്യൂവല്‍ റീട്ടെയില്‍ ഔട്ട്ലെറ്റ് അടച്ചു പൂട്ടിയതായി വന്ന വാര്‍ത്ത തെറ്റിദ്ധാരണാജനകമെന്ന് കെഎസ്ആര്‍ടിസി. നേരത്തെ ഇവിടെ പൊതുജനങ്ങള്‍ക്കുള്ള ഔട്ട്ലൈറ്റ് വഴി പെട്രോള്‍ ആണ് വില്‍പ്പന നടത്തിയിരുന്നത്.
എന്നാല്‍ അടുത്തിടെ വന്‍കിട ഉപഭോക്താക്കള്‍ക്കുള്ള ഡീസലിന്റെ വില വിപണി വിലയെക്കാള്‍ വളരെയധികം ഉയര്‍ന്ന സാഹചര്യത്തില്‍ കോഴിക്കോട് യാത്രാ ഫ്യൂവല്‍ ഔട്ട്ലെറ്റില് മുഴുവന്‍ ഡീസല്‍ ഇന്ധന വിതരണം ആരംഭിക്കുകയും കെഎസ്ആര്‍ടിസി ബസുകള്‍ക്ക് ഇന്ധനം നിറയ്ക്കുന്നതിനുള്ള മുന്‍ഗണന നല്‍കിയതോടെ അത് തല്ക്കാലികമായി കെ.എസ്.ആര്.ടി.സിയുടെ മാത്രം പരിമിതപ്പെടുത്തുകയും ചെയ്തു.
വന്‍കിട ഉപഭോക്താക്കള്‍ക്കുള്ള ഡീസലിന്റെ വില വര്‍ദ്ധനവ് മൂലമുള്ള പ്രതിസന്ധി ഒഴിവാകുന്ന മുറയ്ക്ക് പൊതുജനങ്ങള്‍ക്കുള്ള ഇന്ധന വിതരണം പുന:രാരംഭിക്കുമെന്നും കെഎസ്ആര്‍ടിസി അറിയിച്ചു.


