കൊവിഡ് ചികിത്സയില്‍ വീഴ്ച വരുത്തിയ തൃശൂരിലെ സ്വകാര്യ ആശുപത്രി പൂട്ടിച്ചു. വല്ലച്ചിറയിലെ ശാന്തിഭവന് പാലിയേറ്റീവ് ആശുപത്രിയാണ് പൂട്ടിച്ചത്. നിലവില്‍ ഒന്‍പത് കൊവിഡ് രോഗികളാണ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്നത്. ഇവരെയും മറ്റ് രോഗികളെയും സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റും. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ മൂന്ന് പേരാണ് ഇവിടെ രോഗബാധിതരായി മരിച്ചത്.
അതേസമയം, ഈ മരണങ്ങള് കൃത്യമായി ആശുപത്രി റിപ്പോര്‍ട്ട് ചെയ്തില്ലെന്ന് ആരോഗ്യ വകുപ്പ് പറയുന്നു. മരിച്ച രോഗിയുടെ ബന്ധുക്കള്‍ നല്കിയ പരാതിയില്‍ ആശുപത്രിയില്‍ ഡിഎംഒ പരിശോധന നടത്തി. തുടര്‍ന്ന് ഇവിടെ കൊവിഡ് ചികിത്സയ്ക്ക് മതിയായ സൗകര്യമില്ലെന്ന് ഡിഎംഒ കണ്ടെത്തുകയായിരുന്നു.


