വീട്ടൂര്‍ എബനേസര്‍ ഹയര്‍ സെക്കന്ററി സ്കൂള്‍ പ്രവേശനോത്സവം സംഘടിപ്പിച്ചു. പിടിഎ പ്രസിഡന്റ് പ്രമോദ് ഘോഷ് പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു. പ്രധാന അധ്യാപിക അനിത കെ. നായര്‍ അധ്യക്ഷത വഹിച്ചു.
പ്രിന്‍സിപ്പല്‍ ബിജുകുമാര്‍ മുഖ്യ പ്രഭാഷണം നടത്തി. എംപി ടിഎ പ്രസിഡന്റ് അനി എല്‍ദോ, സീനിയര്‍ അധ്യാപിക ജീമോള്‍ കെ. ജോര്‍ജ് എന്നിവര്‍ സംസാരിച്ചു. എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും മധുര വിതരണവും നടത്തി.


