രണ്ടാം കോവിഡ് തരംഗത്തെ തുടര്‍ന്ന് 53 ദിവസം നിര്‍ത്തിയ കൊച്ചി മെട്രോ വീണ്ടും സര്‍വീസ് തുടങ്ങി. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു രാവിലെ എട്ടു മുതല്‍ രാത്രി എട്ടു വരെയായിരിക്കും സര്‍വീസ്. തിരക്കേറിയ സമയത്ത് 10 മിനിറ്റ് ഇടവേളകളിലും തിരക്കു കുറവുള്ള സമയത്ത് 15 മിനിറ്റ് ഇടവേളകളിലും മെട്രോ ട്രെയിനുകള്‍ ഓടും.
കോവിഡ് വ്യാപനം തടയുന്നതിന് കര്‍ശന മാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കും സര്‍വീസുകള്‍. യാത്രക്കാര്‍ക്കായി സാനിറ്റൈസറുകളും താപമാപിനിയും പ്രധാന സ്റ്റേഷനുകളില്‍ തെര്‍മല്‍ ക്യാമറയും ഒരുക്കിയിട്ടുണ്ട്. ദിവസവും രാവിലെ സര്‍വീസ് തുടങ്ങും മുമ്പ് ഫോഗിങ് നടത്തുകയും സര്‍വീസ് അവസാനിക്കുമ്പോള്‍ ട്രെയിനുകള്‍ വൃത്തിയാക്കുകയും ചെയ്യും.