മുവാറ്റുപുഴ: പായിപ്ര ഗ്രാമ പഞ്ചായത്ത് മെമ്പര്‍ മുഹമ്മദ് ഷാഫിയുടെ നേത്രത്വത്തില്‍ വാര്‍ഡില്‍ നടപ്പിലാക്കുന്ന ‘5 പ്രകാശ വര്‍ഷങ്ങള്‍’ എന്ന പദ്ധതിയുടെ ആസ്ഥാനമായ ഗ്രാമ കേന്ദ്രത്തിനു പുന്നോപ്പടി സെന്‍ട്രല്‍ ജുമാ മസ്ജിദിനു സമീപം തുടക്കമായി. ഇടുക്കി എംപി ഡീന്‍ കുര്യാക്കോസ് 17ാം വാര്‍ഡ് ഗ്രാമകേന്ദ്രത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. പായിപ്ര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മാത്യൂസ് വര്‍ക്കി അദ്ധ്യക്ഷത വഹിച്ചു.
ത്രിതല പഞ്ചായത്തുകളുടെയും, എംപി, എംഎല്‍എ ഫണ്ടുകളും, സര്‍ക്കാര്‍ ഫണ്ടുകളും വാര്‍സില്‍ ലഭ്യമാക്കുവാനും, സര്‍ക്കാര്‍ സേവനങ്ങളും, സുമനുസുകളുടെ സഹായങ്ങളും എളുപ്പത്തില്‍ ആവശ്യക്കാരിലേക്ക് എത്തിക്കുന്നതിനും വേണ്ടിയാണ് പദ്ധതി എന്ന് വാര്‍ഡ് മെമ്പര്‍ മുഹമ്മദ് ഷാഫി പറഞ്ഞു.
മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് കെഎം അബ്ദുല്‍ മജീദ്, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ റീന സജി, പഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന് വിഇ നാസ്സര്‍, എംസി വിനയന്, എല്‍ജി റോയ്,ബഷീര്‍ മൂലയില്‍, ബഷീര്‍ വെള്ളിരിപ്പില്‍, പിഎ കബീര്‍, ബേബി പൊടികണ്ടതില്, നൗഷാദ് ആക്കോത്ത്, അലി അറ്റാമ്പുറം, മുഹമ്മദ് പുള്ളിച്ചലില്, അഫ്സല് നെല്ലിമറ്റം എന്നിവര്‍ സംബന്ധിച്ചു. പച്ചക്കറി വിത്തുകള്‍ വിതരണം നടത്തി പദ്ധതിയുടെ ആദ്യ പ്രവര്‍ത്തനം ആരംഭിച്ചു.