സംസ്ഥാന മദ്യവര്‍ജന സമിതിയുടെ ഈ വര്‍ഷത്തെ മാധ്യമ അവാര്‍ഡ് മീഡിയവണ്‍ സീനിയര്‍ റിപ്പോര്‍ട്ടര്‍ കൃപ നാരായണന്. ഒക്ടോബര്‍ രണ്ടിന് തിരുവനന്തപുരത്ത് നടക്കുന്ന ചടങ്ങില്‍ പുരസ്കാരം സമ്മാനിക്കും.
നേരത്തെ സ്ത്രീകളുടെ നേട്ടങ്ങള്‍ എന്ന വിഭാഗത്തില്‍ കേരള വനിതാ കമ്മിഷന് അവാര്‍ഡും കൃപ നാരായണന് ലഭിച്ചിരുന്നു. കരിമഠം കോളനിയിലെ സ്ത്രീകളുടെ നേതൃത്വത്തിലുള്ള വസ്ത്ര ബ്രാന്‍ഡിനെ സംബന്ധിച്ച വാര്‍ത്തക്കാണ് കൃപയ്ക്ക് അവാര്‍ഡ് ലഭിച്ചത്.


