ആലുവ: അകാലത്തില്‍ പൊലിഞ്ഞ മാദ്ധ്യമ പ്രവര്ത്തകന് റിയാസ് കുട്ടമശേരിയുടെ സ്മരണാര്‍ത്ഥം പെരിയാര്‍ വിഷന്‍ ഏര്‍പ്പെടുത്തിയ പ്രഥമ ‘റിയാസ് കുട്ടമശേരി സ്മാരക മാദ്ധ്യമ അവാര്‍ഡ്’ന് കേരളകൗമുദി സ്റ്റാഫ് ലേഖകന്‍ കെ.സി. സ്മിജന്‍ അര്‍ഹനായി.
ബുധനാഴ്ച രാവിലെ 9.30ന് ആലുവ സ്റ്റാലിയന്‍സ് ഹാളില്‍ നടക്കുന്ന അനുസ്മരണ സമ്മേളനത്തില്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന് മുന്‍ ചെയര്മാന് ജസ്റ്റിസ് ജെ.ബി. കോശി അവാര്‍ഡ് സമ്മാനിക്കും. നഗരസഭ ചെയര്മാന് എം.ഒ. ജോണ്‍, മുന്‍ ജി.ഡി.ഡി.എ ചെയര്മാന് വി. സലീം എന്നിവര്‍ സംസാരിക്കും.
അവാര്‍ഡിന് അര്‍ഹനായ സ്മിജന്‍ 21 വര്‍ഷമായി കേരളകൗമുദി ആലുവ -നെടുമ്പാശേരി ലേഖകനാണ്. കേരള ജേര്‍ണലിസ്റ്റ് യൂണിയന് സംസ്ഥാന ജനറല്‍ സെക്രട്ടറിയും ഇന്ത്യന്‍ ജേര്‍ണലിസ്റ്റ് യൂണിയന് ദേശീയ എക്സിക്യട്ടീവ് കമ്മിറ്റി അംഗവുമാണ്. ആലുവ മീഡിയ ക്ലബ് സ്ഥാപക സെക്രട്ടറിയാണ്.
പത്രാധിപര്‍ കെ. സുകുമാരന്‍ സ്മാരക മാദ്ധ്യമ അവാര്‍ഡ് ഉള്‍പ്പെടെ നിരവധി അംഗീകാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. ആലുവ എടയപ്പുറം കണ്ണിപ്പറമ്പത്ത് വീട്ടില്‍ കെ.കെ. ചെല്ലപ്പന്റെയും ഓമന ചെല്ലപ്പന്റെയും മകനാണ്. ഭാര്യ: സരിത. (മില്‍മ എറണാകുളം റീജിയണല്‍ യൂണിയന്, ക്വാളിറ്റി കണ്ട്രോള് ഡിപ്പാര്‍ട്ടുമെന്റ്). മക്കള്‍: ശ്രീലക്ഷ്മി, ശ്രീനന്ദ. (ആലുവ നിര്‍മ്മല ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ വിദ്യാര്‍ത്ഥിനികള്‍).