ന്യൂഡല്‍ഹി: മികച്ച പൊതു സേവനത്തിനുള്ള പശ്ചിമബംഗാള്‍ മുഖ്യമന്ത്രിയുടെ മെഡല്‍ മലയാളിയായ പി.ബി. സലിം ഐ.എ.എസിന്. മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ ഓഫീസിലെ പ്ലാനിങ് ആന്‍ഡ് മോണിറ്ററിങ് സെക്രട്ടറിയും, ബംഗാള്‍ ഊര്‍ജവികസന കോര്പറേഷന് ലിമിറ്റഡ് (ഡബ്ല്യുബിപിഡിസിഎല്‍) സി.എം.ഡി.യുമാണ് പി.ബി. സലിം. സ്വാതന്ത്രദിനാഘോഷ പരിപാടിയില്‍ വെച്ച് മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ കൈയില്‍ നിന്ന് മെഡല്‍ ഏറ്റുവാങ്ങി.
ബംഗാള്‍ കേഡര്‍ ഐ.എ.എസ്. ഓഫീസറായ സലിം നേരത്തെ കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലെ കളക്ടര്‍ ആയി പ്രവര്‍ത്തിച്ചിരുന്നു. മൂവാറ്റുപുഴ സ്വദേശികളായ കളക്ടര്‍ ബ്രദേഴ്സില്‍ മൂത്തയാളാണ് സലീം.സഹോദരന് പി.ബി നൂഹ് കേരള ടൂറിസം ഡയറക്ടറാണ്.