വ്യത്യസ്ഥനായൊരു സാധുവാം ഷാജിയെ സത്യത്തിലാരും തിരിച്ചറിഞ്ഞില്ല..!. ഇത് ഷാജി…!
തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേയ്ക്ക് നടന്ന തെരഞ്ഞെടുപ്പിന് ശേഷം വോട്ട് കൂട്ടലും കിഴിക്കലുമായി സ്ഥാനാര്‍ത്ഥികളും മുന്നണികളും മാറിയപ്പോള്‍ ഇതില്‍ നിന്നും വിത്യസ്ഥനാവുകയാണ് പായിപ്ര ഗ്രാമപഞ്ചായത്ത് നാലാം വാര്‍ഡില്‍ ഇടതുമുന്നണി സ്ഥാനാര്‍ത്ഥിയായി മത്സരിച്ച ഇ എം ഷാജി. തെരഞ്ഞെടുപ്പിന് ശേഷം താന്‍ മത്സരിച്ച വാര്‍ഡില്‍ കോവിഡ് പോസറ്റീവ് ആയ ആളുകള്‍ക്ക് മരുന്നും നിത്യോപയോഗ സാധനങ്ങളും വീടുകളില്‍ എത്തിക്കുന്ന തിരക്കിലാണ് ഷാജി.
സി പി എം ലോക്കല്‍ കമ്മിറ്റിഅംഗം, മൂവാറ്റുപുഴ കാര്‍ഷീക സഹകരണ ബാങ്ക് ഡയറക്ടര്‍ ബോര്‍ഡ് അംഗം മുളവൂര്‍ വിജ്ഞാന പോഷിണി ഗ്രന്ധശാല വൈസ്പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിക്കുമ്പോള്‍ തന്നെ മുളവൂര്‍ മേഖലയിലെ സാന്ത്വന പ്രവര്‍ത്തനരംഗത്തെ നിറസാന്നിദ്ധ്യമായിരുന്നു ഇ.എം.ഷാജി. ഇതുകൊണ്ട് തന്നെയാണ് ഷാജിയെ ഇടതുമുന്നണി സ്ഥാനാര്‍ത്ഥിയാക്കുന്നതിലും മഖ്യപരിഗണന നല്കിയതും. തെരഞ്ഞെടുപ്പിന് ശേഷവും താന്‍ മന്സരിച്ച വാര്‍ഡില്‍ കോവിഡ് പോസറ്റീവ് ആയവരെ ഫോണില്‍ ബന്ധപ്പെട്ട് നിത്യേപയോഗ സാധനങ്ങള്‍ അടക്കം വീട്ടില്‍ എത്തിച്ച് നല്കുന്ന തിരക്കിലാണ്.
ഇതോടൊപ്പം തന്നെ നിര്‍ദ്ധന രോഗികള്‍ക്കുള്ള മരുന്നുകളും വിവിധ ചാരിറ്റി സംഘടനകളിലെ അംഗമായ ഷാജി എത്തിച്ച് നല്‍കുന്നുണ്ട്. നെല്ലിക്കുഴി പീസ് വാലി അടയ്ക്കം നിരവധി സ്ഥാപനങ്ങളിലെ നിത്യസന്ദര്‍ശകനായ ഷാജി പ്രദേശത്തെ നിര്‍ദ്ധന രോഗികള്‍ക്കും സാധാരണക്കാര്‍ക്കും എന്നും കൈതാങ്ങാണ്. ഇതുകൊണ്ട് തന്നെയാണ് ഷാജിയുടെ തെരഞ്ഞെടുപ്പ് പ്രചരണങ്ങളില്‍ ഇടതുമുന്നണി പ്രവര്ത്തകരൊടൊപ്പം നിരവധി സന്നദ്ധ സംഘടന പ്രവര്‍ത്തകരും സജീവമായി രംഗത്തുണ്ടായിരുന്നു. തെരഞ്ഞെടുപ്പിന് ശേഷവും വാര്‍ഡിലെ സഹപ്രവര്‍ത്തകരെയും വോട്ടര്മാരെയുമടക്കം നേരില്‍ കണ്ട് നന്ദി പറയുന്ന തിരക്കിലാണ് ഇ എം.ഷാജി.