ആന്ത്രോത്ത്: ലക്ഷദ്വീപിലെ ആന്ത്രോത്ത് ദ്വീപില്‍ വീടിന് തീപിടിച്ച് കുട്ടികളടക്കം മൂന്ന് പേര് മരിച്ചു. രണ്ടു പേര്‍ക്ക് പൊള്ളലേറ്റു. തിങ്കളാഴ്ച രാവിലെയാണ് തീപിടിത്തമുണ്ടായത്. മുഹമ്മദ് റയാന്(രണ്ട്), അബു സാലിഹ്(മൂന്ന്), ഹമീദ് എന്നിവരാണ് മരിച്ചത്. കുട്ടികള്‍ വീടിനുള്ളില്‍ കളിച്ചുകൊണ്ടിരിക്കേയാണ് തീപിടിത്തമുണ്ടായത്. അഗ്നിശമന സേനയും നാട്ടുകാരും എത്തിയാണ് തീയണച്ചത്. പൊള്ളലേറ്റ ജുബൈരിയത്ത്, റാബിയ എന്നിവരെ കൊച്ചിയിലെ ആശുപത്രിയിലേക്ക് മാറ്റി. ഇവരുടെ നില ഗുരുതരമാണ്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.

