കോഴിക്കോട്: നടുറോഡിൽ ഏറ്റുമുട്ടി ബസ് ജീവനക്കാരും വിദ്യാർഥികളും. പിവിഎസ് ആശുപത്രിക്ക് സമീപമായിരുന്നു സംഘർഷം. കുട്ടികളെ ബസ്സിൽ കയറ്റുന്നതുമായി ബന്ധപ്പെട്ടായിരുന്നു തർക്കം. ഗ്യാലക്സി എന്ന ബസ്സാണ് കുട്ടികൾ തടഞ്ഞത്. വ്യഴാഴ്ചയും കുട്ടികളും ബസ് ജീവനക്കാരും തമ്മിൽ തർക്കം ഉണ്ടായിരുന്നു. പത്താംക്ലാസ് പ്ലസ് ടു വിദ്യാർഥികളും ജീവനക്കാരും തമ്മിലായിരുന്നു സംഘർഷം.
കോഴിക്കോട് നഗരത്തില്‍ പി വി എസ് ആശുപത്രിക്ക് മുന്‍വശത്തെ ബസ് സ്റ്റോപ്പിന് സമീപം ബസില്‍ കയറി വിദ്യാര്‍ഥികള്‍ മര്‍ദിച്ചു എന്നാണ് ജീവനക്കാരുടെ പരാതി. ഇന്നലെ റോഡില്‍ ഉണ്ടായിരുന്ന വിദ്യാര്‍ഥികൾ നീങ്ങിനിൽക്കാൻ ബസ് ഡ്രൈവർ ഹോണടിച്ചിരുന്നു. ഇത് തര്‍ക്കത്തിൽ കലാശിച്ചു. തുടർന്നാണ് ഇന്ന് രാവിലെ ഈ ബസ് വിദ്യാര്‍ഥികള്‍ തടഞ്ഞത്.അക്രമത്തിൽ പ്രതിഷേധിച്ച് കോഴിക്കോട് പെരുമണ്ണ റൂട്ടിൽ ബസ്സ് ജീവനക്കാരുടെ പണി മുടക്ക് പ്രഖ്യാപിച്ചു. ബസ് ജീവനക്കാർ പോലീസിൽ പരാതി നൽകിയിട്ടുണ്ട്.


