തിരുവനന്തപുരം: ആസ്തി വിവരങ്ങള്‍ വെളിപ്പെടുത്തി സംസ്ഥാനത്തെ മന്ത്രിമാര്‍. മുഖ്യമന്ത്രിയുടേയും മന്ത്രിമാരുടേയും സാമ്പത്തിക അവസ്ഥ അനുസരിച്ച് എ കെ ബാലന് ആണ് മന്ത്രി സഭയിലെ സമ്പന്നന്.

ആരോഗ്യ ഡയറക്ടറായി വിരമിച്ച ഭാര്യയുടെ പേരിലെ നിക്ഷേപങ്ങളാണ് ബാലനെ പണക്കാരനാക്കിയത്.നിലവില്‍ ആര്‍ദ്രം മിഷന് കണ്‍സല്‍ട്ടന്റായി ജോലി ചെയ്യുന്ന ബാലന്റെ ഭാര്യ പി കെ ജമീല ഈ ജോലിയില്‍ നിന്ന് മാത്രം ശമ്പളമായി പ്രതിമാസം 90,000 രൂപയും പെന്ഷന് തുകയായി 52,000 രൂപയും കൈപ്പറ്റുന്നുണ്ട്.
മന്ത്രിമാരുടെ മാസ ശമ്പളം 55,012 രൂപ മാത്രമാണ്. കടന്നപ്പളളി രാമചന്ദ്രന് ആയിരം രൂപ മാത്രമാണ് തന്റെ മാസ വരുമാനം എന്നാണ് നല്‍കിയിരിക്കുന്ന വിവരം.
ഇവിടെയും കൃത്യമായൊരു കണക്ക് കാണിച്ചിരിക്കുന്നത് ജി സുധാകരനാണ് ശമ്പളവും അലവന്‍സുമുള്‍പ്പെടെ 98,640 രൂപ വാങ്ങുന്നുണ്ടെന്ന് അദ്ദേഹം വെളിപ്പെടുത്തി.

സ്വര്‍ണത്തിന്റെ കാര്യത്തില്‍ 11 ലക്ഷം രൂപ വില വരുന്ന സ്വര്‍ണം കയ്യിലുളള എ കെ ബാലന് കഴിഞ്ഞാല്‍ അഞ്ചരലക്ഷം രൂപയുമായി കടകം പളളി സുരേന്ദ്രനും സി രവീന്ദ്രനാഥും ആണ് തൊട്ടു പിന്നില്‍. ടി പി രാമകൃഷ്ണനും കെടി ജലീലിനും സ്വര്‍ണമില്ല.

വാഹനത്തിന്റെ കാര്യം നോക്കിയാല്‍ മുഖ്യമന്ത്രി അടക്കമുളള ചില മന്ത്രിമാര്‍ ദരിദ്രരാണ്. മുഖ്യമന്ത്രിയെക്കൂടാതെ ജി സുധാകരന്,എം എം മണി,ടി പി രാമകൃഷ്ണന്,പി തിലോത്തമന് എന്നിവര്‍ക്ക് ഒരു വണ്ടി പോലുമില്ല. മാത്യു ടി തോമസ്, കെ രാജു എന്നിവര്‍ക്ക് മൂന്നു വണ്ടികള്‍ വീതമുളളപ്പോള് മറ്റുളള മന്ത്രിമാര്‍ക്ക് ഓരോന്നാണുളളത്.


