കൊച്ചി; പുതുവര്‍ഷാരംഭം ആഘോഷമാക്കാന്‍ പ്രത്യേക സര്‍വീസുമായി കൊച്ചി മെട്രോ. ആറ് ദിവസങ്ങളില്‍ മെട്രോയുടെ പ്രവര്‍ത്തന സമയം നീട്ടാനാണ് തീരുമാനം. ഡിസംബര്‍ 31, ജനുവരി 1 ദിവസങ്ങളില്‍ ഒരു മണിവരെ സര്‍വീസുണ്ടാകും. ആലുവയില്‍ നിന്നും തൈക്കുടത്തുനിന്നും അവസാന ട്രെയിന്‍ പുലര്‍ച്ചെ ഒരു മണിക്കായിരിക്കും. ജനുവരി രണ്ടിന് അവസാന ട്രെയിന്‍ പുലര്‍ച്ചെ ഒന്നരയ്ക്കാണ്. കൂടാതെ ജനുവരി ഒന്ന്, നാല്, അഞ്ച് തിയതികളിലും സര്‍വീസ് സമയം നീട്ടും. ആ ദിവസങ്ങളില്‍ ആലുവയില്‍ നിന്ന് അവസാന ട്രെിന് രാത്രി 11.10 നും തൈക്കുടത്തുനിന്ന് രാത്രി 11 നുമ സര്‍വീസ് ആരംഭിക്കും.