കൊച്ചി : മൂന്നുപേരുടെ മരണത്തിന് ഇടയാക്കിയ കളമശ്ശേരി സാമ്രാ കണ്വന്ഷന് സെന്റര്‍ സ്ഫോടനത്തിന് ഉപയോഗിച്ച ബോംബ് നിര്‍മിക്കാന്‍ ചെലവായത് 3000 രൂപ. ഗുണ്ടും പെട്രോളും വാങ്ങാനാണ് പ്രതി കൂടുതല്‍ പണം ചെലവിട്ടത്. എട്ടു ലിറ്റര്‍ പെട്രോളാണ് കൃത്യത്തിനായി ഉപയോഗിച്ചത്. സ്ഫോടനത്തിനായി പൊട്ടിച്ചത് 50 ഗുണ്ടുകളാണ്. ഇവ വാങ്ങിയത് തൃപ്പുണിത്തുറയിലെ പടക്കക്കടയില്‍നിന്നാണെന്നും പ്രതി മൊഴി നല്കി. ഇലക്ട്രിക് ഡിറ്റൊണേറ്റര്‍ സ്വയം നിര്‍മിച്ചെന്നും പ്രതി ഡൊമിനിക് മാര്ട്ടിന് മൊഴി നല്‍കിയത്. ഡൊമിനിക് മാര്‍ട്ടിന്റെ ഭാര്യാമാതാവും സ്ഫോടനം നടന്ന ഹാളില്‍ ഉണ്ടായിരുന്നു. ഭാര്യാമാതാവ് ഉള്ളതുകൊണ്ട് ദൗത്യത്തില്‍നിന്ന് പിന്മാറിയില്ല. ഭാര്യാമാതാവിന് പൊള്ളലേറ്റില്ലെന്നും പ്രതി മൊഴി നല്കി.
ബോംബ് നിര്‍മിച്ചത് വീടിന്റെ ടെറസിലായിരുന്നു . ഇന്റര്‍നെറ്റ് നോക്കിയാണ് പഠിച്ചതെന്നും പ്രതി . ആലുവയ്ക്കടുത്തുള്ള തറവാട്ടിലെത്തിയത് ഇന്നലെ പുലര്‍ച്ചെയായിരുന്നു. ബോംബുണ്ടാക്കിയ ശേഷം നേരെ കളമശേരിയിലേക്ക് പോയി. കസേരയുടെ അടിയില്‍ വച്ചത് രാവിലെ ഏഴു മണിയോടെയായിരുന്നു. ഹാളില്‍ ആ സമയം ഉണ്ടായിരുന്നത് മൂന്നു പേര് മാത്രമായിരുന്നെന്നും പ്രതി പൊലീസിനോടു പറഞ്ഞു. ബോംബ് സ്ഥാപിച്ചത ആറു പ്ലാസ്റ്റിക് കവറുകളിലാണ് ഇവ ആറിടത്തായി സ്ഥാപിച്ചെന്നും ഡൊമിനിക് മാര്ട്ടിന് പൊലീസിന് മൊഴി നല്കി. പെട്രോള്‍ നിറച്ച പ്ലാസ്റ്റിക് ബാഗില്‍ റിമോട്ട് ഘടിപ്പിച്ചു. ബാറ്ററിയോട് ചേര്‍ത്തുവച്ച ഗുണ്ടാണ് തീപ്പൊരി ഉണ്ടാക്കി പൊട്ടിച്ചത്.


