കൊച്ചി: ദേശീയപാതയില്‍ ആലുവ മുട്ടത്തിന് സമീപം കെഎസ്ആര്‍ടിസി ബസ് മറിഞ്ഞ് അപകടം. നിയന്ത്രണം വിട്ട് ഡിവൈഡറില്‍ ഇടിച്ച കാറില്‍ തട്ടാതിരിക്കാന്‍ വെട്ടിച്ചുമാറ്റിയപ്പോഴാണ് ബസ് അപകടത്തില്‍പ്പെട്ടത്. പരിക്കേറ്റ യാത്രക്കാരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.
യാത്രക്കാരില്‍ ആരുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് റിപ്പോര്‍ട്ട്. അതേസമയം, അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ കാര്‍ ഡ്രൈവറെ കളമശേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.


