വയനാട്ടിലെ മുണ്ടക്കൈ, ചൂരൽമല ജില്ലകളിൽ ഉരുൾപൊട്ടലിൽ മരിച്ചവരുടെ എണ്ണം ഉയരുന്നു. ചാലിയാറിൽ കൂടുതൽ മൃതദേഹങ്ങൾ കണ്ടെടുത്തു. ഇരുട്ടുകുത്തി, വാണിയം പുഴ ഭാഗത്ത് ചാലിയാർ പുഴക്ക് അക്കരെ 9 മൃതദ്ദേഹങ്ങൾ കൂടി കണ്ടെത്തിയത്. ചാലിയാറിൽ നിന്ന് ഇതുവരെ 25 മൃതദേഹങ്ങൾ കണ്ടെടുത്തു.
നൂറിലധികം പേർ ദുരന്തത്തിൽ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്. മണ്ണിടിച്ചിലിൽ അമ്പതിലധികം വീടുകളും നിരവധി വാഹനങ്ങളും തകർന്നു. മുണ്ടക്കൈ ഒറ്റപ്പെട്ടു. ഇവിടെ ഒരു പ്രദേശം മുഴുവൻ ഒലിച്ചുപോയി. മേഖലയിൽ ഇന്ന് പുലർച്ചെ രണ്ട് മണിയോടെയാണ് ആദ്യ ഉരുൾപൊട്ടൽ ഉണ്ടായത്. തുടർന്ന് പുലർച്ചെ നാലോടെ രണ്ടാമത്തെ തവണ ഉരുൾപൊട്ടലുണ്ടായി. പുലർച്ചെ രണ്ട് ഉരുൾപൊട്ടലുണ്ടായി. നിരവധി പേർ മണ്ണിനടിയിലും കെട്ടിടങ്ങൾക്കിടയിലും കുടുങ്ങി.


