മേപ്പാടി മുണ്ടക്കൈ പ്രകൃതി ദുരന്തത്തോടനുബന്ധിച്ച് ചൂരൽമലയിൽ താലൂക്ക് ഐ.ആർഎസ് കൺട്രോൾ റൂം പ്രവർത്തനമാരംഭിച്ചു. നേരത്തെ ജില്ലാ തലത്തില്‍ ആരംഭിച്ച കണ്ട്രോള് റൂമിന് പുറമെയാണ് ചൂരല്‍മല കേന്ദ്രീകരിച്ച് കണ്ട്രോള് റൂം ആരംഭിച്ചത്.മുണ്ടക്കൈ മേഖല ഒറ്റപ്പെട്ട നിലയിലാണ്. ചൂരൽമലയിൽ നിന്ന് മുണ്ടക്കൈ ഭാഗത്തേക്കുള്ള പാലം ഒലിച്ചു പോയതിനാൽ അവിടേക്ക് എത്തിപ്പെടാൻ വലിയ പ്രതിസന്ധിയാണ് നേരിടുന്നത്.
ഇതിനിടെ കഴുത്തറ്റം ചെളിയിൽ പുതഞ്ഞ നിലയിൽ ഒരു മനുഷ്യൻ രക്ഷതേടുന്ന ദൃശ്യങ്ങൾ പുറത്തുവന്നു. തലയും കൈയുടെ ഒരുഭാഗം മാത്രമാണ് പുറത്തുള്ളത്. ദുരിതാശ്വാസ ക്യാമ്പ് പ്രവര്‍ത്തിച്ചിരുന്ന മുണ്ടക്കൈയിലെ വെള്ളരിമല ജിവിഎച്ച്എസ്എസിലും ഉരുള്‍പൊട്ടലില്‍ ഒലിച്ചുപോയിരുന്നു. നാലു കുടുംബങ്ങളില്‍ നിന്നായി 15പേരാണ് ക്യാമ്പില്‍ ഉണ്ടായിരുന്നത്. മലവെള്ളപ്പാച്ചിലിന് മുമ്പ് ഇവരെ ഇവിടെ നിന്ന് മാറ്റിയിരുന്നോ എന്ന് വ്യക്തമായിട്ടില്ല. ഇതിനിടെ, മേപ്പാടി ചൂരല്‍മല ഹാരിസണ്‍ മലയാളം പ്ലാന്റേഷനില്‍ 700ലധികം പേര് കുടുങ്ങികിടക്കുകയാണ്. മഴ ശക്തമായതിനാൽ വെള്ളത്തിന്റെ ഒഴുക്ക് ശക്തമായിട്ടുണ്ട്. അതിനാൽ അക്കരെ ഭാഗത്തേക്ക് കടക്കുക എന്നത് ബുദ്ധിമുട്ടേറിയത്. എയർലിഫ്റ്റ് ചെയ്യാൻ സാധിക്കുമെങ്കിൽ ഒരു ജീവൻ രക്ഷിക്കാൻ കഴയുമെന്ന് ജംഷീർ പറഞ്ഞു. ചെളിയിൽ കുടുങ്ങിയ ആളുടെ അടുത്തേക്ക് എത്താൻ പരമാവധി ശ്രമം നടത്തുന്നുണ്ട് ജംഷീർ പറഞ്ഞു.


