മൂവാറ്റുപുഴയില്‍ വീടിനുള്ളിലെ പ്ലഗ് പ്രവര്‍ത്തിപ്പിക്കുന്നതിനിടെ പതിനഞ്ചുകാരന് ഷോക്കേറ്റ് മരിച്ചു. രണ്ടാര്‍ കക്കാട്ട് ഷിഹാബിന്റെ മകന് നാദിര്‍ഷാ ആണ് മരിച്ചത്. മൂവാറ്റുപുഴ നിര്‍മ്മല ഹയര്‍ സെക്കന്ററി സ്കൂളില്‍ നിന്ന് പത്താം ക്ലാസ് പഠനം പൂര്‍ത്തിയാക്കി നില്‍ക്കുകയായിരുന്നു നാദിര്‍ഷ. പ്ലസ് വണ്‍ പ്രവേശനം കാത്തിരിക്കുമ്പോഴാണ് അപകടം.
മഴക്കാലത്ത് പതിയിരിക്കുന്നത് നിരവധി അപകടങ്ങള്‍, ജാഗ്രത വേണം; മുന്നറിയിപ്പ് നല്കി കെഎസ്ഇബി:
പൊട്ടിക്കിടക്കുന്ന വൈദ്യുതക്കമ്പി, എര്‍ത്തിംഗ് കമ്പി, എര്‍ത്ത് പൈപ്പ്, സ്റ്റേ വയര്‍ എന്നിവയില്‍ സ്പര്‍ശിക്കാതിരിക്കുക.
കമ്പിവേലികളില്‍ വൈദ്യുതി പ്രവഹിപ്പിക്കരുത്.
വൈദ്യുതി ലൈനുകള്‍ക്ക് സമീപം ജെസിബി പോലുള്ള യന്ത്രങ്ങള്‍ ഉപയോഗിക്കുമ്പോള്‍ അതീവ ശ്രദ്ധ പാലിക്കുക.
വൈദ്യുതിക്കമ്പിക്ക് സമീപത്തോ കമ്പിയില്‍ അപകടകരമായോ വീണ് കിടക്കുന്ന മരക്കൊമ്പുകളോ മരങ്ങളോ വെട്ടിമാറ്റുന്നതിന് കെഎസ്ഇബി ജീവനക്കാരുമായി സഹകരിക്കണമെന്നും കെഎസ്ഇബി അധികൃതര്‍ അറിയിച്ചു.