ആലുവയിൽ നോ പാർക്കിങ് ബോർഡുകൾ കടയുടമ നീക്കം ചെയ്ത സംഭവത്തിൽ ഇടപ്പെട്ട് ഗതാഗത മന്ത്രി. ഗതാഗത തിരക്ക് ഒഴിവാക്കുന്നതിന്റെ ഭാഗമായി കടയുടെ മുന്നിൽ സ്ഥാപിച്ച ബോർഡാണ് നീക്കം ചെയ്തത്കടയുടമ നോ പാർക്കിംഗ് ബോർഡുകൾ നീക്കം ചെയ്യുന്നതിന്റെ ദൃശ്യങ്ങൾ പുറത്ത് വന്നു.ആലുവയിലെ ചൈത്രം എന്ന ചിപ്സ് കടയുടെ ഉടമയുടെ നേതൃത്വത്തിൽ ആയിരുന്നു ബോർഡുകൾ നീക്കം ചെയ്തത്.
സംഭവത്തിൽ അടിയന്തരമായി അന്വേഷണം നടത്തി നടപടി സ്വീകരിക്കാനാണ് ഗതാഗത മന്ത്രിയുടെ നിർദേശം. അഡീഷണൽ ട്രാൻസ്പോർട്ട് കമ്മീഷണർക്കാണ് നിർദേശം നൽകിയത്. ഗതാഗത മന്ത്രി കെബി ഗണേഷ്കുമാറിന്റെ നിർദ്ദേശപ്രകാരം ആലുവ പൊലീസും ട്രാഫിക് പോലീസും ചേർന്ന് സ്ഥാപിച്ച ബോർഡ് ആണ് കടയുടമ നീക്കം ചെയ്തത്. സംഭവത്തിൽ ആലുവ പൊലീസ് അന്വേഷണം തുടങ്ങി.