പ്രായ പൂര്‍ത്തിയാകാത്ത മക്കളെകൊണ്ട് സ്വന്തം നഗ്നത ശരീരത്തില്‍ ചിത്രം വരപ്പിച്ച കേസില്‍ അന്വേഷണം നേരിടുന്ന രഹ്ന ഫാത്തിമ ബിഎസ്എന്‍എല്‍ ക്വാര്‍ട്ടേഴ്സ് ഒഴിയണമെന്ന് അധി
കൃതര്‍ വ്യക്തമാക്കി. ജോലിയില്‍ നിന്ന് പിരിച്ചുവിട്ടതിന് പുറമേ ക്വാര്‍ട്ടേഴ്സും ഉഴിയേണ്ട അവസ്ഥയാണ് രഹ്നയ്ക്ക്. ക്വാര്‍ട്ടേഴ്സില്‍ പൊലീസ് നടത്തിയ റെയ്ഡ് കമ്പനിയുടെ പ്രതിച്ഛായയെ കളങ്കപ്പെടുത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് ബിഎസ്എന്‍എല്ലിന്റെ നടപടി. 30 ദിവസത്തി നുള്ളില്‍ ക്വാര്‍ട്ടേഴ്സ് ഒഴിയണമെന്നാണ് ബിഎസ്എന്‍എല്‍ ആവശ്യപ്പെട്ടിരിക്കുന്നത്. അല്ലാത്ത പക്ഷം തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്നും നോട്ടീസില്‍ പറയുന്നു. അച്ചടക്ക ലംഘനങ്ങളുടെ ഭാഗമായി ബി.എസ്.എന്‍.എല്‍. രഹ്നയെ പിരിച്ചു വിട്ടതിനു ശേഷവും ക്വാര്‍ട്ടേഴ്സില്‍ താമസിക്കുന്നതിന് അര്‍ഹയല്ലെന്നും കത്തില്‍ വ്യക്തമാക്കുന്നു.

