കോഴിക്കോട് ഇടി മിന്നലേറ്റ് ഏഴുപേർക്ക് പരുക്കേറ്റു. സൗത്ത് ബീച്ചിൽ വിശ്രമിച്ചവർക്കും ജോലി ചെയ്യുന്നവർക്കുമാണ് പരുക്കേറ്റത്. അഷ്റഫ്, അനിൽ, ഷരീഫ്, മനാഫ്, സുബൈർ, സലിം, അബ്ദുൾ ലത്തീഫ് എന്നിവർക്കാണ് ഇടിമിന്നലേറ്റത്. മത്സ്യം വാങ്ങാനെത്തിയ ഒരാള്‍ക്കും മിന്നലേറ്റു. എല്ലാവരെയും ബീച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പരുക്കേറ്റവരിൽ ഒരാൾ അതിതീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. പരുക്കേറ്റവരിൽ ഒരാൾക്ക് 17 വയസാണ് പ്രായം.ഉച്ചയ്ക്ക് 12 മണിക്കാണ് സംഭവം. മഴ മാറിനിൽക്കുന്നുണ്ടെങ്കിലും കോഴിക്കോട് കഴിഞ്ഞ മണിക്കൂറുകളിൽ ശക്തിയായ ഇടിമിന്നലുണ്ടായിരുന്നു.കോഴിക്കോട് ഇന്ന് യെല്ലോ അലർട്ടാണ് നൽകിയിരിക്കുന്നത്ഇതിനിടെ ലോറിയുടെ മുകളിൽ കയറി പണി എടുക്കുകയായിരുന്ന രണ്ട് പേർ മിന്നലേറ്റ് താഴെ വീണു.