കോഴിക്കോട്: യാത്രക്കാരൻ പുകവലിച്ചതിനെ തുടര്‍ന്ന് വന്ദേഭാരത് ട്രെയിൻ വൈകിയോടി. തിങ്കളാഴ്ച വൈകിട്ട് നാലിനാണ് സംഭവം.
യാത്രക്കാരൻ പുകവലിച്ചതിനെ തുടര്‍ന്ന് ഫയര്‍ ഡിറ്റക്ഷന്‍ സിസ്റ്റം പ്രവര്‍ത്തിച്ചതോടെ കാസര്‍ഗോഡ്- തിരുവനന്തപുരം വന്ദേഭാരത് ട്രെയിന്‍ തിക്കൊടിയില് നില്‍ക്കുകയായിരുന്നു.
മെക്കാനിക്കല്‍ വിഭാഗത്തിലെ ജീവനക്കാരെത്തി എഫ്ഡിഎസ് സംവിധാനത്തിലെ പാനല്‍ മാറ്റിയതിന് ശേഷമാണ് ട്രെയിന്‍ യാത്ര തുടര്‍ന്നത്. ഇതോടെ ട്രെയിന്‍ പതിനഞ്ച് മിനിറ്റ് വൈകിയാണ് കോഴിക്കോട്ട് എത്തിയത്.
വടകരയില്‍ വച്ച്, ട്രെയിനിലുണ്ടായിരുന്ന യാത്രക്കാരനാണ് ശുചിമുറിയില്‍ കയറി മദ്യവും സിഗരറ്റും ഉപയോഗിച്ചതെന്നാണ് പ്രാഥമിക നിഗമനം.