കോഴിക്കോട് മെഡിക്കൽ കോളേജിൽ വ്യാജ ഐഡിയുമായി യുവതി പിടിയിൽ. വനിതാ ഡോക്ടറുടെ ഐഡി കാര്‍ഡുമായി കറങ്ങിനടന്ന യുവതിയാണ് പിടിയിലായത്. ലക്ഷദ്വീപ് സ്വദേശി സുഹറാബിയെയാണ് മെഡിക്കൽ കോളേജ് പോലീസ് അറസ്റ്റ് ചെയ്തത്.
സുഹൃത്തിനെ കബളിപ്പിക്കാനാണ് വ്യാജ ഐഡി ഉണ്ടാക്കിയതെന്നാണ് യുവതിയുടെ വിശദീകരണം. ക്രിമിനൽ നടപടി ചട്ടത്തിലെ ആർട്ടിക്കിൾ 465, 471 പ്രകാരമാണ് ഇവർക്കെതിരെ കേസെടുത്തിരിക്കുന്നത്.